Ennakkaruppinezhazhaku M ( from "Ninakkai" )

  • 2
  • 0
  • 0
  • 1
  • 0
  • 0
  • 0

Album : Ninakkai
Lyrics: Vijayan East Coast
Music: Balabhaskar
Singer: Pradeep Somasundaram

Lyrics

എണ്ണക്കറുപ്പിനേഴഴക്‌
എന്റെ കണ്മണിക്കോ, നിറയഴക്...
മിഴികളിൽ വിടരും പൂവഴക്
മൊഴികളിലോ...തേനഴക്...

(എണ്ണക്കറുപ്പിനേഴഴക്‌....)

ആദ്യത്തെ നോട്ടത്തിൽ കുസൃതിക്കാരി
പിന്നെ ഞാൻ കേട്ടതോ വാശിക്കാരി
നേരിട്ടു കണ്ടപ്പോൾ കുറുമ്പുകാരി
അടുത്തു ഞാനറിഞ്ഞപ്പോൾ തൊട്ടാവാടി
അഴകേ, മിഴിയഴകേ...
നീ എനിക്കെന്നും നിറപൗർണ്ണമി...

(എണ്ണക്കറുപ്പിനേഴഴക്‌....)

നീ ചിരിച്ചാലത് പാലമൃത്
ആ വിളിയോ, താരാട്ട്
കണ്മണിയാളെൻ അരികത്തു വന്നാൽ
കണ്മുന്നിലെല്ലാം പൊൻ വസന്തം
അഴകേ...മിഴിയഴകേ
നീയെനിക്കാത്മാനുരാഗവർഷം...

(എണ്ണക്കറുപ്പിനേഴഴക്‌....)

:
/ :

Queue

Clear