Song Category : Film

in album: Avatharam

Njaan Kaanum Neram

  • 20
  • 0
  • 0
  • 7
  • 0
  • 0
  • 0

Singer: Nivas
Lyrics: BK Hari Narayanan
Music: Deepak Dev
Year: 2014

Lyrics

ഞാൻ കാണുംന്നേരം തൊട്ടേ നീയെൻ പെണ്ണ്
കണ്ണാലേ കണ്ണാലുള്ളം കവരും പെണ്ണ്
കാ‍ന്താരിപ്പൂവായി ആദ്യം തോന്നും പെണ്ണ്
അറിയാതെ അറിയാതെന്റെ സഖിയാം പെണ്ണ്
മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും..
തൂവൽ കൂടുണ്ടേ...
അതിൽ എന്നും എന്നും കൂടെ കൂടാൻ
ഓമൽപ്പെണ്ണുണ്ടേ..
അവളില്ലെങ്കിൽ ഞാനില്ലീ മണ്ണിൽ
എല്ലാം എൻ പെണ്ണ് ... ഹോ
വെണ്ണിലാ തിങ്കളിൻ താലിയോടേ..
എന്നിലെൻ പാതിയായി ചേർന്ന പെണ്ണ്
മഞ്ഞുനീർ തുള്ളിയായി എന്റെയുള്ളിൽ
പിന്നെയും പിന്നെയും പെയ്ത പെണ്ണ്

ഞാൻ കാണുംന്നേരം തൊട്ടേ നീയെൻ പെണ്ണ്
കണ്ണാലേ കണ്ണാലുള്ളം കവരും പെണ്ണ്

ആവാരം പൂവിൻ അഴകാണെൻ പെണ്ണ് ..
അടങ്ങാക്കുറുമ്പോലും കിളിയെൻ പെണ്ണ്
ഞാനൊന്നു മെല്ലെ തഴുകീടും നേരം
ഇടനെഞ്ചിൽ ചേർന്നിടും കുരുന്നു പെണ്ണ്
മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും.
തൂവൽ കൂടുണ്ടേ
അതിൽ എന്നും എന്നും കൂടെ കൂടാൻ..
ഓമൽപ്പെണ്ണുണ്ടേ
അവളില്ലെങ്കിൽ ഞാനില്ലീ മണ്ണിൽ
എല്ലാം എൻ പെണ്ണു്...ഹോ
വെണ്ണിലാ തിങ്കളിൻ താലിയോടേ
എന്നിലെൻ പാതിയായി ചേർന്ന പെണ്ണ്

വൈശാഖക്കാറ്റിൻ കുളിരാണെൻ.. പെണ്ണ്
മനസ്സൊന്ന് തേങ്ങുമ്പോൾ തുണയും പെണ്ണ്
മൊഴിയാലേ തേനിൻ മഴയേകും കാത്
ഇനിയേഴുജന്മവും.. ഇതെന്റെ പെണ്ണ്

മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും..
തൂവൽ കൂടുണ്ടേ..
അതിൽ എന്നും എന്നും കൂടെ കൂടാൻ..
ഓമൽപ്പെണ്ണുണ്ടേ
അവളില്ലെങ്കിൽ ഞാനില്ലീ മണ്ണിൽ
എല്ലാം എൻ പെണ്ണ് ഹോ
വെണ്ണിലാ തിങ്കളിൻ താലിയോടെ
എന്നിലെൻ പാതിയായി ചേർന്ന പെണ്ണ് ..
മഞ്ഞുനീർ തുള്ളിയായി എന്റെയുള്ളിൽ
പിന്നെയും പിന്നെയും പെയ്ത പെണ്ണ് ..

:
/ :

Queue

Clear