Song Category : Romantic

in album: Ennennum

Sakhi Ennathma Sakhi (M)

  • 12
  • 0
  • 0
  • 1
  • 0
  • 1
  • 2

Singer : Karthik
Lyrics : Vijayan East Coast
Music : Vijay Karun
Year : 2010

Lyrics

സഖീ... എന്നാത്മസഖീ
ഇന്നോളം... ഇന്നോളം...
ഇന്നോളമെന്നില്‍ നീയുണര്‍ത്താത്തൊരു
സ്വര്‍ഗീയ സുന്ദരസുമധുരരാഗം...
ഇന്നലെ രാവില്‍ ഞാനറിഞ്ഞു
സ്നേഹസുഗന്ധമേ സ്വപ്നസായുജ്യമേ
ഇന്നലെ രാവില്‍... ഞാനറിഞ്ഞു...
(സഖീ...)

അരികത്തണഞ്ഞു നീ
എന്‍മാറില്‍ വിരിയിച്ച
പുളകങ്ങളനുരാഗ, കവിതകളായിരുന്നു...
അവയെന്നിലാവേശലഹരി പകര്‍ന്നിരുന്നു
വര്‍ണവസന്തമേ, അനവദ്യഗാനമേ...
എനിയ്ക്കെന്നുമുന്മാദ മധുരിമയായിരിക്കും
ഉന്മാദ, മധുരിമയായിരിക്കും....
(സഖീ...)

ഈറനണിഞ്ഞനിന്‍ മിഴികളില്‍
ഞാന്‍, കണ്ടതാശ്ലേഷ നിർവൃതിയായിരുന്നു
നിന്റെ, നിര്‍മ്മല സാനിധ്യമായിരുന്നു..
നിത്യാനുരാഗമേ.. നിരവദ്യഗീതമേ
നിരുപമ വാത്സല്യമായിരുന്നു...
എന്നെന്നുമാനന്ദ നിര്‍വൃതിയായിരിക്കും...
(സഖീ...)

:
/ :

Queue

Clear