Singer : Salil Kumar
Lyrics : Sudhamshu
Music : Kaithapram Vishwanathan
Year : 2009
പൊന്നൂഞ്ഞാലാടാൻ വാ കോടക്കാറ്റേ
വരിനെല്ലിൻ പതിരില്ലാ കതിരിൻ തുമ്പിൽ
കിളിവാലൻ വെറ്റിലയിൽ നൂറും തേച്ച്
ചെമ്മാനം പൂത്തതു പോൽ ചുണ്ടും ചോപ്പിച്ച്
അമ്മാനം ആടാമോ ആലോലം
ഇനി ഈ രാവിൽ ചൂടാമോ പൂത്താലി
കളമൊഴി നിൻ കരിമിഴിയിൽ
കനവുകൾ തൻ വർണ്ണപ്പൂക്കാലം
(പൊന്നൂഞ്ഞാലാടാൻ...)
പരൽ നീന്തും തെളിനീരിൽ മുങ്ങിനിവർന്നു
വരമഞ്ഞൾ കുറി ചാർത്തി കോടിയുടുത്ത്
കരിമേഘം മുടിയാകെ കോതി മിനുക്കി
തിരുതാളി തളിർനാമ്പും കുമ്പിൾ തിരുകി
കൈക്കുമ്പിൾ നിറയെ നിലാവും കോരി
പൂരത്തിനു പൂമാലക്കാവിൽ പോകാം
തിരുമധുരം നുകരാം തിരയാട്ടം കാണാം
(പൊന്നൂഞ്ഞാലാടാൻ...)
കുന്നത്തെ കോലായിൽ വിളക്കു കൊളുത്തി
കിളി പാടും തിരുനാമം നാവിലുണർത്തി
ചെന്തെങ്ങിൻ ഇളം നീരിൻ മധുരം തേടി
പാണന്റെ പഴം പാട്ടിൽ പല്ലവി മൂളി
നാണത്തിൻ അരിമുല്ലപ്പൂവുകൾ ചൂടി
പുതുവേളിപ്പെണ്ണായ് നീ കൂടെ പോരൂ
വായ്‌ക്കുരവയുണർത്താം പൂത്താലമൊരുക്കാം
(പൊന്നൂഞ്ഞാലാടാൻ...)