Kattinte Chundilum

  • 8
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Madhu Balakrishnan
Lyrics : Pallipuram mohanachandran
Music : Jayan (jaya vijaya)
Year : 2005

Lyrics

കാറ്റിന്റെ ചുണ്ടിലും കീർത്തനം..
കടലിന്റെ തിരയിലും കീർത്തനം.. (2)
പൂവിലും പുൽക്കൊടി തുമ്പിലും
ഗുരുവായൂർ കണ്ണൻ്റെ തിരുനാമ സങ്കീർത്തനം.. (2)
നാരായണാ.. ഹരിനാരായണാ..
നാരായണാ.. കൃഷ്ണാ നാരായണാ..

എങ്ങും എവിടെയും എല്ലാ മനസ്സിലും
എന്നും മുഴങ്ങുന്നു ഭജഗോവിന്ദം.. (2)
കല്പാന്ത സത്യമായ് സുസ്നേഹ ഗീതമായ്
നില്പു മഹാവിഷ്ണു സഹസ്രനാമം.. (2)
നാരായണാ.. വിഷ്ണുനാരായണാ..
നാരായണാ.. രാമനാരായണാ..
(കാറ്റിന്റെ ചുണ്ടിലും)

നാരയണക്കിളി നാവോറു പാടുന്നു
ശ്രുതിശുദ്ധമായ് ഹരിനാരായണാ.. (2)
പ്രകൃതി തൻ നാദമാം പ്രണവ മന്ത്രാക്ഷരം
പുലരിയിൽ ഭൂപാള രാഗമായ്..
നാരായണാ.. സത്യ നാരായണാ..
നാരായണാ.. മുക്തി നാരായണാ..
(കാറ്റിന്റെ ചുണ്ടിലും)

:
/ :

Queue

Clear