Thamarakkannanunni

  • 7
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Delsy
Lyrics : Hari Narayanan
Music : Unninambiyar
Year : 2011

Lyrics

താമരക്കണ്ണനുണ്ണിക്കുറങ്ങാം
താരാട്ടു മൂളി വായോ നീ കാറ്റേ
വെണ്ണക്കല്ലില്‍ കണ്ണും പൂട്ടി
മെല്ലെ ചായുറങ്ങും നേരം
പൊന്നിന്‍ മേനി തലോടുവാന്‍ വായോ നീ വാവേ

ഗോപിക പോലെന്‍റെ ചുണ്ടില്‍
ഉമ്മ വയ്ച്ചു ചേര്‍ന്നുറങ്ങും
രാഖിലയാം പൊന്‍ കുഴലൊ നാണമണിഞ്ഞു
വേണു മുകില്‍ പീലിയുമായി
വന്നണഞ്ഞു മാധവന്‍റെ
ശ്രീമയമാം വാര്‍മുടിയില്‍ പുല്‍കിയമര്‍ന്നു
പൂവനികകളില്‍ മുല്ലപ്പൂ വിടരുകയായി
ഗോകുലനടയില്‍ രസരാവുണരുകയായ്
മനസ്സ് മധുരയായ് എന്‍റെ ഹരിവരവായി

ഈ നടയില്‍ നിന്നുയര്‍ന്ന
തെന്നലിന്‍റെ ഉള്ളറയില്‍
മോഹന നീലാംബരിയായ് പെയ്തു നിറഞ്ഞു
നോറ്റിരിക്കും പൊന്‍കടമ്പൂ
പൂത്തുലഞ്ഞു മണ്ണിലിന്നു
കാത്തിരിക്കും പൊന്നും ആ ജന്മാഷ്ടമി എത്തി
യാദവനണയെ പ്രിയ രാധികയായി ഞാന്‍
ശ്യാമളക്കനവില്‍ മമ മാധവലിഞ്ഞു
ഹൃദയമവന് മുരളിയായ്
സ്വരമയമായി

:
/ :

Queue

Clear