Vedanayaka Krishna

  • 3
  • 0
  • 0
  • 3
  • 0
  • 0
  • 0

Singer : Madhu Balakrishnan
Lyrics : Pallipuram mohanachandran
Music : Jayan (jaya vijaya)
Year : 2005

Lyrics

വേദനായകാ കൃഷ്ണാ.. വേണുഗായകാ.. (2)
പ്രേമലോലുപാ രാധാ.. പ്രാണനായകാ.. (2)
നീലലോചനാ ഗോപി.. മാനസ്വേശ്വരാ..
യദുകുല നായകാ.. ദേവകി നന്ദനാ..
ശ്രീഹരി പാഹി മുരാരി മുകുന്ദാ..
(വേദനായകാ)

കൃഷ്ണഗാഥ പാടി നിന്റെ ധ്യാനമാർന്നിടാണെന്റെ
കഷ്ട കാല ജീവിതത്തിൽ ഭക്തിയേറിടാൻ.. (2)
വിഷ്ണുഭക്തനാം ഇവന്നു മുക്തിയേകണേ കൃഷ്ണാ..
അച്യുതാ ഭവാന്റെ മുന്നിൽ നിൽക്കെയാണ് ഞാൻ..
(വേദനായകാ)

പാർത്ഥനന്ന് നീ പകർന്ന ഗീതയൊന്നു മാത്രമീ
പാരിലുള്ള തിന്മയെ ഹനിക്കുവാൻ നിദാനമായ്.. (2)
പ്രേമരൂപിയായ നിന്റെ സാന്ത്വനം നുണഞ്ഞിടാൻ (2)
മുനികുല വന്ദിത നാരദപൂജിത മാധവാ കാളിയമർദ്ദന പാഹീ..
(വേദനായകാ)

:
/ :

Queue

Clear