Singer : Vidhu Prathap
Lyrics : Aji Daivappura
Music : Sanjeev Krishnan
Year : 2012
കാണാകിളി പാടി രാവിൻ ശോകം
കൂടും ഒരു കുട്ടും മായും പോലെ
ഇനിയും വന്നിടുമോ വീണ്ടും
ചാറി പൂന്തെന്നലായ്
(കാണാകിളി...)
വാനോളം സ്നേഹാർദ്രമായ് നിൻ ഓർമ്മകൾ
കുന്നോളം സ്വപ്നം കാണും എൻ മാനസം (2)
തേടുന്നു ഞാനീ കൂരിരുൾ കൂട്ടിലും
ഏകാന്തമാമെൻ ഉളളിലെ നൊമ്പരം
കനവിൻ മണിച്ചെപ്പിനുള്ളിൽ നിറമേറും പീലിനീർത്തി
കുളിരേകും തെന്നല്ലായ് വരുമൊ നീ എന്റെ കൂടെ
(കാണാകിളി...)
കണ്ണോരം കാത്തിരുന്നു എന്നോമലേ
അലയാഴി പോലെയിന്നും ജന്മങ്ങളായ് (2)
നിറദീപമാകുമോ എന്നിലെ സന്ധ്യയിൽ
എൻ മൺചിരാതിലെ പുണ്യമായ് തീരുവാൻ
ഓർമ്മകൾ തൻ തേരിലേറി ഞാനിവിടെ കാത്തിരിപ്പൂ
നിൻ അരികിൽ ഓടി എത്താൻ നിൻ ഗാനം കേട്ടുറങ്ങാൻ
(കാണാകിളി...)