Song Category : Romantic

in album: Iniennum

Ponnalle Neeyen (D)

  • 30
  • 0
  • 0
  • 3
  • 0
  • 1
  • 1

Singer : Karthik, Praveena
Lyrics : Vijayan East Coast
Music : M Jayachandran
Year : 2004

Lyrics

പൊന്നല്ലേ നീയെന്‍ പൊന്നിന്‍കുടമല്ലേ
തങ്കമല്ലേ, നീയെന്‍ തങ്കക്കൊലുസ്സല്ലേ....
പിണങ്ങാതിരുന്നാല്‍ പാര്‍വണ ശശിലേഖ-
പോലൊരു സുന്ദരീ ശില്‍പ്പമല്ലേ
നീ...അപ്സര രാജകുമാരിയല്ലേ..
(പൊന്നല്ലേ നീയെന്‍)

കനവല്ലെ നീയെന്‍ കണിമലര്‍ തിങ്കളല്ലേ
കവിതയല്ലേ നീയെന്‍ കനകമയൂരമല്ലേ
ഒന്നരികത്തു ഞാ എത്തിയാലോ
ചുംബനപ്പൂക്കളാല്‍ മൂടിയേനേ
ആശ്ലേഷമധുരിമ നുകര്‍ന്നേനേ..
(പൊന്നല്ലേ)

പ്രാണനല്ലേ നീ പ്രാണന്റെ സ്പന്ദമല്ലേ
രാഗമല്ലേ, നീയെന്‍ ആത്മദാഹമല്ലേ
ഞാനും നീയും ചേര്‍ന്നിരുന്നെങ്കിലോ
ഇവിടം വൃന്ദാവനമായേനേ
ഞാന്‍ നീരദവര്‍ണ്ണനായ്‌ മാറിയേനേ..
(പൊന്നല്ലേ)

:
/ :

Queue

Clear