Song Category : Romantic

in album: Ormakkai

Manassum Manassum (M)

  • 13
  • 0
  • 0
  • 0
  • 0
  • 1
  • 0

Singer : MG Sreekumar
Lyrics : Vijayan East Coast
Music : M Jayachandran
Year : 2001

Lyrics

മനസ്സും മനസ്സും ഒന്നുചേര്‍ന്നാല്‍
മറ്റുള്ളതെല്ലാം പ്രതീക്ഷയല്ലേ...
മറക്കുവാനിനിയത്ര എളുപ്പമാണോ
മൗനം മറുപടി ആകരുതേ...

(മനസ്സും മനസ്സും...)

മറവിയെ മരുന്നാക്കി മാറ്റിയാലും
മായാ സ്വപ്നങ്ങളില്‍ മയങ്ങിയാലും
മരിക്കാത്ത ഓർമ്മകളെന്നുമെന്നും
മനസ്സിന്റെ താളം തകര്‍ക്കുകില്ലേ...

(മനസ്സും മനസ്സും...)

മനസ്സുകൊണ്ടെങ്കിലും മടങ്ങി വരൂ
മണിക്കുയിലാളെന്റെ അരികില്‍ വരൂ...
മധുരിക്കുമോർമ്മ തന്‍ മണിമഞ്ചലില്‍
മനസ്വിനീ നിന്നെ ഞാന്‍ കുടിയിരുത്താം...

(മനസ്സും മനസ്സും...)

:
/ :

Queue

Clear