Anuragapookkalal F ( from "Ninakkai" )

  • 1
  • 0
  • 0
  • 2
  • 0
  • 0
  • 0

Album : Ninakkai
Lyrics: Vijayan East Coast
Music: Balabhaskar
Singer: Sangeetha

Lyrics

അനുരാഗപ്പൂക്കളാൽ ചുംബിച്ചുണർത്തിയ
മാനസ മണിവർണ്ണാ, കണ്ണാ...
ദേവിക്കു കൂട്ടിനായ് മംഗല്യപല്ലക്കിൽ
എന്നു വരും തോഴാ, എന്നു വരും...

(അനുരാഗപ്പൂക്കളാൽ...)

ഇഷ്ടമായി, എനിക്കന്നുതൊട്ടേ
എന്നോ ഒരിക്കൽ ഞാൻ കണ്ടനാളിൽ...
എങ്കിലുമിന്നിനി എങ്ങനെ ഞാൻ
ചൊല്ലുമതെന്നോർത്തിരുന്നുവല്ലോ
ആ, വിളിയൊന്നു കേൾക്കാൻ
ഒരു നോക്കു കാണാൻ
കൊതി പൂണ്ടു ഞാൻ കാത്തിരുന്നുവല്ലോ

(അനുരാഗപ്പൂക്കളാൽ...)

അഷ്‌ടൈശ്വര്യങ്ങളും തുണയായിനി
ഒരു ജന്മമിങ്ങനെ കഴിഞ്ഞുവെങ്കിൽ...
സ്വപ്നങ്ങളെൻ, രാഗസ്വപ്നങ്ങളെന്നും
സഖികളായ് അരികിൽ വന്നേനെ...
ആ ചിരിയൊന്നു കേൾക്കാൻ
കുറുമ്പൊന്നു കാണാൻ
കൊതിയാർന്നരികിൽ വന്നേനേ...

(അനുരാഗപ്പൂക്കളാൽ...)

:
/ :

Queue

Clear