Singer : Hariharan
Lyrics : Vijayan East Coast
Music : Vijay Karun
Year : 2010
യാമിനീ എന്‍, ഹൃദയ വിഹാരിണീ
അനുരാഗ ലോലിനീ, കാമിനീ...
അകലേ... മൗനംപോല്‍ നിന്നു നീ
അരികില്‍ വരാതെ ഒന്നും, ഉരിയാടാതെ
എന്നോടൊന്നും ഉരിയാടാതെ
അകലേ... മൗനംപോല്‍ നിന്നു...
(യാമിനീ എന്‍...)
പിന്നെയാ മൗനം... തിരിച്ചറിഞ്ഞു...
വാചാലമേതോ, രാഗമെന്ന്
കേള്‍ക്കാന്‍ കൊതിച്ചൊരു കാവ്യമെന്ന്
എന്നോടുള്ളേതോ ഇഷ്ടമെന്ന്...
ഞാനറിഞ്ഞു, ഞാന്‍ തിരിച്ചറിഞ്ഞു
(യാമിനീ എന്‍...)
പിന്നെയാ വാചാലതയില്‍ ഞാന്‍ കണ്ടു
ആശകള്‍ നിന്‍ ഹൃദ്സ്പന്ദങ്ങള്‍, ഏതോ
വിരഹവിഷാദ സ്മരണയെന്ന്...
അവയുടെ നനവൂറും നിന്‍... ചിരിയ്ക്കേതോ
പ്രണയാര്‍ദ്ര ചിന്തതന്‍, കര്‍പ്പൂരഗന്ധമെന്ന്
ഞാനറിഞ്ഞു, ഞാന്‍ തിരിച്ചറിഞ്ഞു...
(യാമിനീ എന്‍...)