Singer : KJ Yesudas
Lyrics : Vijayan East Coast
Music : M Jayachandran
Year : 2001
തരളമാം മൃദു സ്വരം കേട്ടു
കാണാത്ത നിന് മുഖം കാണാന്‍ കൊതിച്ചു...
കേള്‍ക്കാത്ത രാഗത്തിൽ ലഹരിയായ് എന്നില്‍ നീ
കരളിലെ ചെപ്പിലെ മാണിക്യമായി നീ...
(തരളമാം...)
തനിയെ ഒരു നാള്, നിന് മുഖം ഓര്‍ത്തിരുന്നു
തപ്തമെന്‍ ഹൃദയത്തില്‍ സ്വപ്നമായ് നീ...
പിന്നെ നിന് പാട്ടിന്റെ പല്ലവി കേട്ടപ്പോള്‍
കവിത കുറുമ്പുമായ് കവിളിണ കണ്ടു...
ഹൃദയത്തിലനുഭൂതി വര്‍ണ്ണങ്ങള്‍ ചാലിച്ച
നിമിഷങ്ങളേറെ നീ എനിക്കു നല്കി...
കാണാത്ത നിന് മന്ദഹാസത്തിന് മധുരിമ
കവിതയായെന്നില്‍ നിറഞ്ഞുവല്ലോ...
(തരളമാം...)