Song Category : Film

in album: Chithini

Shyla Nandini

  • 17
  • 0
  • 0
  • 14
  • 0
  • 0
  • 0

Music : Ranjin Raj
Lyrics : Santhosh Varma
Singer : Sathyaprakash

Lyrics

ശൈല നന്ദിനീ..
ശ്രീ ദളാംഗീ
ശാരദേന്ദു വദനേ...

ദേവി പാർവതീ
ലാസ്യ ലോലേ...
വാമ ദേവ സഹിതേ...

ദേഹിമേ സദാ
ത്വൽ കൃപാവരം ദേവദേവേശ്വരീ.....

ധിരന ധിരന നന
ധിരന ധിരന നന
ധിരന ധിരന നന
തന ധിര നാ

ചരണകമല യുഗ
മനിശ മഭയമഗ-
തനയ മധുരമൊരു
ജതി മൊഴിയൂ....

ഹൃദയ കൈലാസ
വസിതേ, ലസിതേ
നതജനാനന്ദ
വരദേ ശിവദേ
പ്രണവ മന്ത്രാർത്ഥ വഹിതേ ഹര വനിതേ


കാമാരി തൻ നെഞ്ചിൽ
കന്ദർപ്പ ബാണങ്ങൾ
കൺ രണ്ടിനാലെയ്യും
കാമേശ്വരീ

ചന്ദ്രാർക്ക ദേവന്മാർ
രത്നങ്ങളായ് നിന്റെ
കോടീരമേറുന്നു
ഹേമാംബരീ....

പ്രിയ നടരാജ
ഡമരുക താള
ലയ മുണരുന്ന രംഗേ

പ്രണയ സുഹാസ
ഭര, മുഖിയായി
ശിവനമൃതേകുമംബേ...

അനുപമ നായകീ
അതിശയ നർത്തകീ
അതി ഗുണ ശാലിനീ..
മമ നൃത്താഞ്ജലി...

കൈവല്യം
നിൻ നാമ
മഞ്ജരി.....എന്റെ
ആരാധ്യ ദേവി നീ
ശങ്കരീ....

:
/ :

Queue

Clear