Singer : Vidhu Prathap
Lyrics : Suku Marathathur
Music : Sanjeev Krishnan
Year : 2012
എന്നുണ്ണി കണ്ണാ വാവാ
തെയ്യാരം പാടി നീ വാ
എനോമൽ പൈതലെ നീ വാ
രാരീരം പാടും പാട്ടിൽ
നിനോമൽ കൊഞ്ചൽ കേൾക്കാം
മഞ്ചാടി മുത്തും വാരി വാ
അഴകുള്ള ചിരിയും കുടുകുടെ നടയും
മനമുളളിൽ നിറയെ കുസൃതിക്കളിയും
കരിവള കൈയിൽ ഒരു പിടി മണ്ണും
ചുരുൾ മുടി നിറയെ നറുമുല്ല പൂവും
അലോലം പാടി നീയും വായോ
അരികിൽ വായോ
(എന്നുണ്ണി...)
കാലിടറാതെ ഓടികളിക്കാം
എന്നോമലുണ്ണി നീ പോരൂ
തൂ വെണ്ണിലാവിൽ ഉഞ്ഞാലിൽ ആടാം
താമരപൂവേ നീ പോരൂ
കാൽതളയെകും ശിഞ്ചിരിനാദം
മേളസ്പന്ദനം പോലെ
ആരോമലേ നിൻ ഭാവവൈഭവം
പൂനിലാപൂത്തത് പോലെ
കാലൊച്ചകേൾക്കാൻ കാത്തിരിപ്പൂ
പോന്നുണി കണ്ണാ വാവാ നീ
(എന്നുണ്ണി...)
താമരപ്പൂവണി കയ്യുകൾ നീട്ടി
താരിളം പൂവേ നീ പോരൂ
മാമരച്ചോട്ടിൽ പാറി പറക്കാം
കാലിൽ കൊലുസിട്ട് നീ പോരൂ
ഓമന തിങ്കൾ പൂത്തത് പോലെ
വാരിളം കുഞ്ഞേ പോരൂ
മാമക നന്ദന നിൻ്റെ പാദം
നീലാരവിന്തങ്ങൾ പോലെ
കാലൊച്ച കേൾക്കാൻ കാത്തിരിപ്പൂ
എന്നോമൽ കണ്ണാ വാവാ നീ
(എന്നുണ്ണി...)