Kalpakachottile Poonthanalil

  • 7
  • 0
  • 0
  • 0
  • 0
  • 1
  • 1

Singer : P.Jayachandran
Lyrics : Remesan Nair
Music : Kalarathanam Jayan
Year : 2005

Lyrics

കല്പക ചോട്ടിലെ പൂന്തണലിൽ
കൊച്ചു നാരായവും ഓലയുമായ് (2)
അക്ഷരമെഴുതുന്ന ഗണപതിയിരിക്കുന്നു
അത്ഭുത തുമ്പിക്കൈ ഒഴുകുന്നു (2)
കല്പക ചോട്ടിലെ പൂന്തണലിൽ...

മുനികൾക്കും മുനിയായ വേദവ്യാസന്റെ
സുരുചിത വാങ്മയ സരസ്വതിയേ (2)
അക്ഷരചിമിഴിലെ അനുഗ്രഹ കുങ്കുമം
നെറ്റിയിൽ തൊടുവിയ്ക്കും ഗണപതയേ
അർത്ഥങ്ങൾ അറിയുന്ന ഭഗവാനേ
അടിയന്റെ വരി കൂടി എഴുതണമേ

കല്പക ചോട്ടിലെ പൂന്തണലിൽ...

ജയം എന്നുപേരിട്ട ശ്രീ മഹാഭാരതം
അവിടുത്തെ അനശ്വര വരദാനം (2)
അതിലുള്ളതല്ലാതെ ഒന്നുമിലുലകത്തിൽ
ഗണപതി ഭഗവാനെ പോലെ
ആപാദപങ്കജം നമിക്കുന്ന ഞാൻ നിന്നെ
അറിയുന്നു കണ്ണുകളാലേ
കണ്ണു തെളിയുന്നു നിൻ അരുളാലേ...

കല്പക ചോട്ടിലെ പൂന്തണലിൽ

:
/ :

Queue

Clear