Orikkal Nee Paranju

  • 29
  • 0
  • 0
  • 4
  • 0
  • 1
  • 0

Singer : Umbayee
Lyrics : Vijayan East Coast
Music : Umbayee
Year : 2009

Lyrics

ഒരിക്കൽ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്...
നമ്മളിൽ നന്മയുണർത്തുമെന്ന്
എന്നോടൊത്തിരി ഇഷ്ടമെന്ന്
ഒത്തിരിയൊത്തിരി ഇഷ്ടമെന്ന്
(ഒരിക്കൽ നീ പറഞ്ഞു...)

പിന്നെന്നോ നീ പറഞ്ഞു
പ്രണയം പിശാചാണെന്ന്
കണ്ടവരേ ഭൂമിയിലില്ലെന്ന്
കേൾക്കുന്നതേ വെറുപ്പാണെന്ന്..
എന്നോടിഷ്ടമേയില്ലയെന്ന്
മറ്റെല്ലാം പറഞ്ഞതു വെറുതെയെന്ന്
വെറുതെ.. വെറുതെ പറഞ്ഞതെന്ന്...
(ഒരിക്കൽ നീ പറഞ്ഞു...)

കാണാതിരുന്നപ്പോൾ നീ പറഞ്ഞു
കണ്ടില്ലേ ഉള്ളിലിരിപ്പെന്ന്
മറ്റാരോടോയെനിക്കിഷ്ടമെന്ന്
കള്ളങ്ങളേ ഞാൻ പറയുവെന്ന്..
വിശ്വസിക്കാനേ കൊള്ളില്ലെന്ന്
കാണുമ്പോഴേ സ്നേഹമുള്ളുവെന്ന്
എല്ലാമെല്ലാം മനസിലായെന്ന്...
(ഒരിക്കൽ നീ പറഞ്ഞു...)

സഹൃദയരേ, പ്രിയസ്നേഹിതരേ
അറിഞ്ഞിരുന്നോ നിങ്ങൾ കേട്ടിരുന്നോ
പ്രണയം ഇതുപോലെ പരിഭവമെന്ന്
പ്രണയിനിതൻ പരാതികളെന്ന്
അവളുടെ ഓരോ ഇഷ്ടങ്ങളെന്ന്
അതുതന്നെയാണെൻ ഗസ്സലെന്ന്...
വിജയഗീതമായ് നാം കേട്ടതെന്ന്
(ഒരിക്കൽ നീ പറഞ്ഞു...)

:
/ :

Queue

Clear