Orumayil Peelinjan

  • 9
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Radhika Thilak
Lyrics : Pallipuram mohanachandran
Music : Jayan (jaya vijaya)
Year : 2005

Lyrics

ഒരു മയിൽപ്പീലി ഞാൻ കരുതി വച്ചു
എന്റെ കണ്ണന്റെ മൗലിയിൽ ചൂടിക്കുവാൻ.. (2)
ഒരു പിടി പൂക്കളാൽ മാല കോർത്തു എന്റെ
കണ്ണന്റെ തിരുമാറിൽ അണിയിക്കുവാൻ.. (2)
എന്തേ വരാത്തതെന്തേ.. കണ്ണാ ..
നൊന്തു വിളിക്കുകയല്ലേ..
സന്തതം നിൻ നാമങ്ങൾ മുടങ്ങാതെ..
ചന്തത്തിൽ പാടാറില്ലേ..
(ഒരു മയിൽപ്പീലി)

ഒരു മുളംതണ്ട് ഞാൻ കണ്ടപ്പോൾ ഓർമിച്ചു
കണ്ണന്റെ പൊന്നോടക്കുഴലു പോലെ.. (2)
ഒരു മഞ്ഞപ്പട്ടു ഞാൻ കണ്ടപ്പോൾ കരുതിപ്പോയ്
കണ്ണാ ഇതു നിന്റെ പീതാംബരം.. (2)
എല്ലാം നിനക്കായ് കരുതി വച്ചു, കണ്ണാ..
നീയൊന്ന് വരികയില്ലേ..
ഞാൻ നിന്റെ ഭക്തയാം മീരയല്ലേ..
ഓടക്കുഴലൂതി നീ വരില്ലേ..
(ഒരു മയിൽപ്പീലി)

പുഴ കണ്ടു മോഹിച്ചു നിന്നപ്പോൾ യമുന തൻ
കുഞ്ഞോളം എന്നുള്ളിൽ അലയിളക്കി.. (2)
തീരത്തു മേയുന്ന പൈയ്യിനെ കണ്ടപ്പോൾ
ഗോപാലകാ നിന്നെ ഓർമ്മ വന്നു.. (2)
ആലിലക്കണ്ണാ നീ വരില്ലേ..
കണ്ണാ പൊൻ മയിൽപ്പീലി തരാം..
മാറോടു നിന്നെ പുണർന്നുറങ്ങാം..
താരാട്ടുപാട്ടു ഞാൻ പാടിത്തരാം..
(ഒരു മയിൽപ്പീലി)

:
/ :

Queue

Clear