Song Category : Romantic

in album: Ormakkai

Jeevante Jeevanam (F)

  • 60
  • 0
  • 0
  • 20
  • 0
  • 1
  • 0

Singer : Sujatha
Lyrics : Vijayan East Coast
Music : M Jayachandran
Year : 2001

Lyrics

ജീവന്റെ ജീവനാം കൂട്ടുകാരാ
സ്നേഹാമൃതത്തിന്റെ നാട്ടുകാരാ...
പോകരുതേ നീ അകലരുതേ
എന്നെ, തനിച്ചാക്കി അകലരുതേ...

( ജീവന്റെ ജീവനാം... )

എന്നെ ഞാൻ കാണുന്ന കണ്ണുകളാണു നീ
എന്റെ സ്വപ്‌നങ്ങൾ തൻ വർണ്ണങ്ങളാണു നീ
എന്റെ സ്വരങ്ങൾക്കു ചാരുതയാണു നീ ….
എൻ ചുണ്ടിൽ വിടരും പുഞ്ചിരിയാണുനീ…
നിന്നനുരാഗ ദീപമണഞ്ഞാൽ
തുടരുവാനാകുമോ ഈ യാത്ര
പോകരുതേ…നീ മായരുതേ…
എന്നെ, തനിച്ചാക്കി അകലരുതേ...

( ജീവന്റെ ജീവനാം... )

തപസ്സിനൊടുവിൽ നീ, വരപ്രസാദമായ്
എനിക്ക് കൈവന്ന ജന്മ സുകൃതമായ്
ഞാൻ ചെയ്ത പുണ്യങ്ങൾ നീയെന്ന ഗീതമായി
ജീവനിലെന്നും തുടിക്കുന്ന താളമായ്...
നിൻകരലാളനമേല്ക്കാതിനിയത്
നിശ്ചലമാവുകയായിരിക്കും
പോകരുതേ നീ അകലരുതേ
എന്നെ തനിച്ചാക്കി അകലരുതേ

ജീവന്റെ ജീവനാം കൂട്ടുകാരാ
സ്നേഹാമൃതത്തിന്റെ നാട്ടുകാരാ
പോകരുതേ…നീ മായരുതേ…
എന്നെ, തനിച്ചാക്കി അകലരുതേ...

( ജീവന്റെ ജീവനാം... )

:
/ :

Queue

Clear