Singer : Sangeetha
Lyrics : Chovallur Krishnankutty
Music : Sneha Jyothi
Year : 1999
അദ്രിനിവാസിനി ജഗദംബികേ
സൽകലാ ശാലിനി മൂകാംബികേ..
കാണിക്കയാണമ്മേ
കൈക്കൊൾക ഞാനിതാ
ആനന്ദ ഭൈരവി പാടുന്നു..
പാദാരവിന്ദം തേടുന്നു
അദ്രിനിവാസിനി ജഗദംബികേ..
രാഗങ്ങൾ താളങ്ങൾ ഈ സ്വരങ്ങൾ
സാമധാന പ്രിയേ നിൻ വരങ്ങൾ.. (2)
ആധാര ശ്രുതിയും നിൻ ഗാനമല്ലോ
അടിയന്റെ ഭാഗ്യമമ്മേ
അളവറ്റ ഭാഗ്യമമ്മേ..
ശ്രീമായേ ഉണരുണര്..
ശ്രീദേവി ഉണരുണര്..
കണികാണാനിന്നും മോഹം
ശ്രീമാതേ ഉണരുണര്.. (2)
പാഴ് മുളം തണ്ടായോരെന്റെയേവം
മുരളികയാക്കിയതമ്മയല്ലോ.. (2)
എൻ പ്രാണനാളിലെൻ
അലയടിക്കേണമെന്നും
കാരുണ്യവാരാന്നിധെ
അനവദ്യ വാഗ്ദേവതേ
ശ്രീമായേ ഉണരുണര്..
ശ്രീദേവി ഉണരുണര്..
കണികാണാനിന്നും മോഹം
ശ്രീമാതേ ഉണരുണര്.. (2)
(അദ്രിനിവാസിനി)