Singer : Sangeetha
Lyrics : S Ramesan Nair
Music : Suresh Peters
Year : 1999
കണികാണും കാലം നേരം
കായാമ്പൂ പൂക്കും നേരം
രാഗം താളം ഭാവം
പനിനീരും തൂകിത്തൂകി
പുതുവാനം കൊഞ്ചുംനേരം
നാടൻപാട്ടിൻ ഈണം
കളിഗീതം മൂളിക്കൊണ്ടും
കലഹം കൊണ്ടൂതിക്കൊണ്ടും
തിരുവോണത്തൂവൽത്തുമ്പീ
ഇതിലേ ഇതിലേ
കളിയൂഞ്ഞാലാടിക്കൊണ്ടും
മഴവിൽക്കുട ചൂടിക്കൊണ്ടും
മലയാളസ്ത്രീയെക്കണ്ടാൽ
സുഖമേ സുഖമേ
(കണികാണും...)
സ്വപ്നങ്ങൾ തമ്മിൽത്തമ്മിൽ
കൈമാറിത്തീർത്തതുണ്ടോ
മൗനങ്ങൾ പാടുംപോലെ
മറ്റേതോ വാർത്തയുണ്ടോ
ഒരു മയിൽ പോലെ ആടട്ടെ
മോഹങ്ങൾ വീഴട്ടെ
ഇളംപ്രായത്തിൽ ഞാൻ കാണും
സങ്കല്പമെല്ലാമേ സൗഗന്ധികം
വെള്ളിച്ചിലമ്പും ചാർത്താതെ
ജതി കൂടെപ്പാടാതെ
പുഴ പായുന്നു അനുദിനം
പുതുപതക്കങ്ങൾ ചൂടാൻ
മെയ്യിൽ പുളകങ്ങൾ പൂകാൻ
മനംതേടുന്ന ശുഭവരം
(കണികാണും...)
ഇഷ്ടങ്ങൾ ഉള്ളിന്നുള്ളിൽ
കൈലാസം തീർത്തുവല്ലോ
മുത്തങ്ങൾ ചുണ്ടിൽ ചൂടാൻ
ചിത്രങ്ങൾ ചാർത്തുമല്ലോ
സ്വർണ്ണച്ചിറകാർന്ന കൗമാരം
കുളിർചൂടി മോഹത്തിൻ പുഴപായുന്നു
അന്തിമേഘങ്ങൾ അഴകിന്റെ
നിറംചൂടി തേരോടും അനുഭൂതിയിൽ
കുഞ്ഞിക്കതിർമാല ചൂടി
അല്ലിത്തിരുവേണി മൂടി
കളിയാടുന്നു പ്രിയമുഖം
എന്റെ മരുഭൂമിയാകെ വർണ്ണമഴമാല
തൂകി അഴകേകുന്നു പരിഭവം
(കണികാണും...)