Onnum Parayathe

  • 5
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Umbayee
Lyrics : Vijayan East Coast
Music : Umbayee
Year : 2009

Lyrics

ഒന്നും പറയാതെ
എന്തു നീ ചെയ്കിലും
എല്ലാമറിയുന്നെൻ
അന്തരാത്മാവിൻ...
വിങ്ങലും തേങ്ങലും...
അല്ലെങ്കിലെന്തിനു
നിന്നെയെൻ ജീവനിൽ
ജീവന്റെ ജീവനായ് പൂജിയ്ക്കേണം...
പ്രിയമുള്ളവളേ, പ്രാണസഖി...
(ഒന്നും പറയാതെ...)

ഇനിയെന്റെ പാട്ടിന്റെ ശ്രുതിമാറി-
യതു വെറും, വിരഹവിഷാദങ്ങളായിരിക്കാം....
വിരഹവിഷാദങ്ങളായിരിക്കാം....
ഇനിയെന്റെ സ്വപ്നങ്ങൾ, നിറമില്ലാ-
തണയുന്ന വിരസമാം നിമിഷങ്ങൾ ആയിരിക്കാം
എന്നെന്നും നിർന്നിദ്ര രാത്രികളായിരിക്കാം...
(ഒന്നും പറയാതെ...)

ഇതുവഴി വന്നെന്നെ, തഴുകിയുണർത്തുമാ
കുളിർകാറ്റിൻ നറുമണം പോയിരിക്കാം...
കുളിർകാറ്റിൻ നറുമണം പോയിരിക്കാം...
എന്നും തലോടിയുറക്കുമാ സുഖരാത്രി
ഇനിയൊരുനാളും വരില്ലായിരിക്കാം
എന്നെന്നും പാഴ്കിനാവായിരിക്കാം...
(ഒന്നും പറയാതെ...)

:
/ :

Queue

Clear