Song Category : Romantic

in album: Ormakkai

Innale Njan Kanda M

  • 36
  • 0
  • 0
  • 10
  • 0
  • 1
  • 0

Singer : P Jayachandran
Lyrics : Vijayan East Coast
Music : M Jayachandran
Year : 2001

Lyrics

ഇന്നലെ ഞാന്‍ കണ്ട സുന്ദര സ്വപ്നമായ്‌ നീ
ഇന്നെന്റെ ഹൃദയത്തില്‍ വിരുന്നു വന്നു...
ആയിരം ഉഷസ്സുകള്‍ ഒന്നിച്ചുദിച്ച പോലെ
ആ മുഖമെൻ മനസ്സില്‍ തെളിഞ്ഞുവല്ലോ...

അളകങ്ങള്‍ ചുരുളായി അതു നിന്നഴകായി
നിനവില്‍...കണിയായ്‌ നീ നിന്നു
മിഴികളില്‍...വിടരും കവിതയും
അതിലുണരും കനവും ഞാന്‍ കണ്ടു...

അന്നെന്റെ ജീവനില്‍ പൂന്തേന്‍ തളിച്ചു നീ
പുഞ്ചിരി പൂക്കളാല്‍ നാണം പൊതിഞ്ഞു...
പിന്നെയെന്‍, ജീവന്റെ രാഗവും താളവും
നിന്നെക്കുറിച്ചുള്ളോരിഷ്ടങ്ങളായ്‌...

(ഇന്നലെ ഞാൻ‍)

:
/ :

Queue

Clear