Irumudiyum Venda

  • 10
  • 0
  • 0
  • 1
  • 0
  • 0
  • 0

Lyrics:Santhosh Varma
Music:Jayan ( Jaya Vijaya)
Singers:Varsha Varma

Lyrics

ഇരുമുടിയും വേണ്ട മലയാത്രയും വേണ്ട
എനിയ്‌ക്കെന്റെ സ്വാമിയെ ഒന്നു കാണാന്‍
മനസ്സിന്റെ കോവിലില്‍ തെളിയുമെന്‍ മണികണ്ഠന്‍
ശരണം വിളിച്ചൊന്നു കണ്ണടച്ചാല്‍ ഞാന്‍
ശരണം വിളിച്ചൊന്നു കണ്ണടച്ചാല്‍
അയ്യപ്പാ ശരണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ

അരവണ നുകരേണ്ട നെയ്യപ്പം നുകരേണ്ട
അഗതിയ്ക്കു ഹൃദയം മധുരിയ്ക്കുവാന്‍
അനശ്വരമായൊരു മധുരമാണാത്മാവില്‍
അയ്യനെ മാത്രം സ്മരിച്ചിരുന്നാല്‍ സ്വാമി
അയ്യനെ മാത്രം സ്മരിച്ചിരുന്നാല്‍
അയ്യപ്പാ ശരണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ

പമ്പയില്‍ മുങ്ങേണ്ട പനിനീരില്‍ കഴുകേണ്ട
പാപതാപങ്ങള്‍ അലിഞ്ഞു പോകാന്‍
പരമ പാവനമാകും ശാന്തിയാണഖിലര്‍ക്കും
പരമേശ പുത്രന്റെ പൊരുളറിഞ്ഞാല്‍ സ്വാമി
പരമേശ പുത്രന്റെ പൊരുളറിഞ്ഞാല്‍
അയ്യപ്പാ ശരണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ

:
/ :

Queue

Clear