Song Category : Romantic

in album: Ennennum

Poovu Chodichu (D)

  • 41
  • 0
  • 0
  • 1
  • 0
  • 1
  • 2

Singer : Madhu Balakrishnan, Sujatha
Lyrics : Vijayan East Coast
Music : Vijay Karun
Year : 2010

Lyrics

പൂവു ചോദിച്ചു ഞാൻ വന്നൂ
പൂക്കാലമല്ലോ എനിക്ക് തന്നു
നീ, പൂക്കാലമല്ലോ എനിക്കുതന്നു
പുഞ്ചിരികാണാൻ കൊതിച്ചുനിന്നൂ
പൂർണേന്ദുവയെന്നിരികിൽ വന്നൂ, (2)
നീ പൂർണേന്ദുവയെന്നിരികിൽ വന്നൂ
(പൂവു ചോദിച്ചു...)

സ്നേഹിച്ചിരുന്നു ഞാൻ, നിന്നെ
ഒത്തിരി മോഹിച്ചിരുന്നു ഞാനെന്നും (2)
ആത്മാവിനുള്ളിലൊരാവേശമായ് നീ
പടർന്നിരുന്നല്ലോ എന്നെന്നും (2)
എന്നോമലായ് എന്നരോമലായ്‌
പടർന്നിരുന്നല്ലോ എന്നെന്നും
(പൂവു ചോദിച്ചു...)

മധുരിക്കുന്നൊരു നൊമ്പരമല്ലേ പ്രണയം
എന്നോർമ്മകളിൽ നീയുണ്ടാകും, എന്നെന്നും
നൊമ്പരമായ് സുഖനൊമ്പരമായ്
എനിക്കു നീ തന്നതിനും തരാത്തതിനും
നിനക്കു പ്രയസഖീ നന്ദി (2)
എന്നും നന്മകൾ മാത്രം നേരുന്നു
ഇനിയെന്നും എന്നെന്നും
നന്മകൾ മാത്രം നേരുന്നു
(പൂവു ചോദിച്ചു...)

:
/ :

Queue

Clear