Singer : M.G.Sreekumar
Lyrics : Srinath Anchal
Music : Sajeev Mangalath
Year : 2016
വാകമരച്ചില്ലകൾ പൊന്നണിഞ്ഞ കാലം
കണ്ടറിഞ്ഞു നിന്നിൽ ഞാൻ.. പ്രണയഭാവം
അനുരാഗ വല്ലരി തളിരണിയുമ്പോൾ
അനുരാഗ വല്ലരി തളിരണിയുമ്പോൾ
ഹൃദയതടങ്ങളിൽ പ്രണയവസന്തം..
(വാകമരച്ചില്ലകൾ)
അമ്പലപ്പൊയ്കയിലെ താമരപ്പൂമൊട്ടെ
വിടരാൻ ഞാനൊരു സൂര്യനായ് മാറാം (2)
ഒരു ചിത്രകാരനായ് പുഷ്പദലങ്ങളിൽ
എൻ പ്രണയത്തിൻ ചിത്രം വരയ്ക്കാം ..
(വാകമരച്ചില്ലകൾ)
മഞ്ഞിൻ പുതപ്പു മാറ്റി ഉഷസ്സുണരുമ്പോൾ
മണ്ണിൽ മടിത്തട്ടിൽ വീണു മയങ്ങിടും (2)
മധുവുണ്ടു ഞാൻ രസിച്ച പ്രണയപുഷ്‌പമേ
എൻ ഹൃദയത്തിൽ താജ്മഹൽ തീർത്തിടാം
(വാകമരച്ചില്ലകൾ)