Singer : K.P.Jayan
Lyrics : Murali mangalith
Music : Jaya vijaya
Year : 2008
ജയകാവ്യത്തിൽ ജയദേവ ഗീതത്തിൽ
ജയമായ് വിളങ്ങുന്ന ജഗദാധിപാ.. (2)
ഒരു കുഴൽ നീ തന്നു ജയമുരളി
കരുണ തൻ പാലമൃതാം മുരളി.. (2)
(ജയകാവ്യത്തിൽ)
പൈമ്പാൽ ചുരത്തും നിൻ കുഴൽ വിളിയിൽ
പൈക്കിടാവായ് ഞാൻ മാറുന്നു.. (2)
പൈദാഹമെല്ലാം അകറ്റീടുന്നു
പൈക്കുലനാഥൻ്റെ ജയമുരളി..
(ജയകാവ്യത്തിൽ)
പനിനീരു വർഷിപ്പൂ നിൻ മുരളി
പനിമതി ഞങ്ങൾക്കാ ജയമുരളി.. (2)
പാലാഴി തീർക്കുന്ന നിൻ നാദധാരയിൽ
പാൽനിലാവായ് ഞാൻ പൊഴിഞ്ഞിടട്ടെ..
(ജയകാവ്യത്തിൽ)