Nakshathram Pol F

  • 6
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Preeti Pillai
Lyrics : Rafeeq Ahamed
Music : Prashant Pillai
Year : 2013

Lyrics

നക്ഷത്രംപോൽ....
നക്ഷത്രംപോൽ കണ്ണിൽ മിന്നി
മൂകം നീർത്തുള്ളി...
ഓ വീണ്ടും ഏതോ സായന്തനം
ഓർക്കുന്നു നീ...ആകാശമേ....
ഉം....ഉം.....ഉം...ഉം...

മഴവില്ലിനാൽ മുറിവേറ്റുവോ
പ്രണയാർ‌ദ്രരാം മേഘങ്ങളേ
പുതുമഞ്ഞിനാൽ വിറയാർന്നപോൽ
വീഴുന്നുവോ സൂനങ്ങളേ....
ഏതോ നിലാവിൻ താഴ്വാരമേ
സ്വപ്നാടനത്തിൽ വീണ്ടും കണ്മുന്നിൽ
വരുമോ....വരുമോ...
വരു....വരു....മോ...
ഹും ഹു ഹു ഹൂം...

ഓർക്കേ....ഓർക്കേ...വീണ്ടും വീണ്ടും
കണ്ണീരു ചൂടി പുൽനാമ്പുകൾ
മറക്കാതെയീ മണ്‍വീണയിൽ
നെയ്യുന്നൊരേ സങ്കീർത്തനം
ഈറൻ പുലർകാലമെൻ വാതിലിൽ
മന്ദഹാസങ്ങളായ് വരുമോ വരുമോ
വരുമോ വരുമോ....വരുമോ വരുമോ
വരു....വരു....മോ...
ഹും ഹു ഹു ഹൂം...

:
/ :

Queue

Clear