Singer : Sangeetha
Lyrics : Chovallur Krishnankutty
Music : Sneha Jyothi
Year : 1999
കുടജാദ്രിയില്‍ വാഴും മായയല്ലോ
കോലാപുരേശ്വരി സച്ചിന്മയി.. (2)
ആരണ്യം താണ്ടി തളർന്നെത്തും ഭക്തരിൽ
കാരുണ്യം ചൊരിയുന്ന ജ്യോതിർമയി.. (2)
(കുടജാദ്രിയില്‍)
ഔഷധനിർഭരഘോരവനം
പുണ്യതീർത്ഥങ്ങളിവിടെ പിറക്കുന്നു.. (2)
കയ്യിൽ അഭിഷേക കലശവുമായി
മഴമേഘങ്ങൾ മലയിറങ്ങിപ്പോകുന്നു..
മുന്നിൽ വിളങ്ങും അമ്മേ
പുണ്യദർശനം അരുളുമമ്മേ.. (2)
(കുടജാദ്രിയില്‍)
വൃശ്ചികരാവിലെ മലമുകളിൽ
തൃക്കാർത്തിക നക്ഷത്രം ഉണരുമ്പോൾ.. (2)
താഴെ ദേവിതൻ മതിലകത്തായിരം
സൗപർണനാളങ്ങൾ മിഴിനീർത്തും..
മുന്നിൽ വിളങ്ങും അമ്മേ
പുണ്യദർശനം അരുളുമമ്മേ.. (2)
(കുടജാദ്രിയില്‍)