Song Category : Film

Kadalaazham (from 'Kotthu')

  • 49
  • 1
  • 0
  • 37
  • 0
  • 0
  • 0

Singer : KS Chithra, KS Harishankar
Lyrics : Harinarayanan BK
Music : Kailas Menon

Lyrics

കടലാഴം അറിയുകയാണോ
കനവാകെ നിറയുകയാണോ
എൻ ആത്മാവിൻ ജാലകങ്ങളിൽ
നിൻ ഹേമന്തം മഞ്ഞുപെയ്തുവോ...
രാവറിഞ്ഞീടാതെ ഞാനറിഞ്ഞീടാതെ മാറ്റുന്നിതെന്നെ...
നോവിരുൾ മായുന്നേ സ്നേഹനീലാകാശം കാണും കണ്ണിലായ്...

(കടലാഴം...)

വാകപോൽ താനേ ഞാൻ ചെമ്മലര് തൂകുന്നു
വേനലിൻ ചൂടാറ്റാൻ വന്നമഴയല്ലേ നീ
കണ്ണുനീർകാതങ്ങൾ ഒന്ന് തുഴയാനെന്നിൽ
വിണ്ണിലാചങ്ങാടം നിന്റെ ചിരിയാണല്ലോ
വരാനായി കാത്തോരാ കന്നിമലരെന്നുള്ളിൽ
കണ്ണൊന്നു ചിമ്മുന്നേ കുഞ്ഞുവിരളുണ്ണുന്നേ
അറിയുന്നുവോ ചിരിയോർത്തുവോ അരികെ വന്നേ നീ

ആശ തൻ ചായില്യം കൊണ്ട് നിറമേകുമ്പോൾ
കുഞ്ഞുമൺകൂടാരം വർണ്ണ മിനാരം പോൽ
തലോടാനായി ചാരെ നിന്റെ തണലുണ്ടല്ലോ
കാത്തിരിക്കാനായി നിന്റെ മിഴിയുണ്ടല്ലോ
അനുരാഗമായ് അതിലോലമായ് ഒഴുകി നാം ഇതിലേ...

(കടലാഴം...)

:
/ :

Queue

Clear