Song Category : Film

in album: Pakaram

Neela Mekham

  • 4
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Vijay Yesudas, Swetha Mohan
Lyrics : Bichu Thirumala
Music : M.G Radhakrishnan
Year : 2012

Lyrics

നീലമേഘം പൊഴിയാറായി
അകലെ മാമലയില്‍
പീലിവീശി ആടിടുന്നു മാമയില്‍ജാലം
ഉള്ളിനുള്ളില്‍ പലനാള്‍ മുമ്പേ
ഒളിഞ്ഞിരുന്നവനേ
എന്നെ നിന്നില്‍ നിന്നെ എന്നില്‍
എന്നു കാണും നാം ചൊല്ലൂ
നീലമേഘം പൊഴിയാറായി
അകലെ മാമലയില്‍
പീലിവീശി ആടിടുന്നു മാമയില്‍ ജാലം

മനസ്സുകൊണ്ടും വാക്കുകൊണ്ടും
ഒരു വികാരം നാം
ചിമിഴിനുള്ളില്‍ ആഴി തേടും
അറിവുദാഹികള്‍ നാം
പഠനമാകാന്‍ തന്‍ ശരീരം
ദാനം നൽകുവോരും
ജീവനാടും നാട്ടരങ്ങും കാണാത്ത കാണികളും
ഞാനും നീയും ഒന്നുചേരും
മായാവിനോദവനം (2)
(നീലമേഘം...)

ഞൊടിയില്‍ നമ്മള്‍ തമ്മിൽ തമ്മില്‍
മനങ്ങള്‍ പന്താടി
അതിരുകാണാ തീരദൂരം
കനവു പങ്കുവെച്ചു
നിമിഷനൂലില്‍ ജന്മബന്ധം
അന്യോന്യം ചാർ‌ത്തുമ്പോഴും
മീതെയേതോ പൂവസന്തം
തേന്‍തുള്ളി വീഴ്ത്തുമ്പോഴും
സ്നേഹദൂതന്‍ കൈയിലേന്തും
നാടോടിത്തംബുരു നാം (2)
(നീലമേഘം...)

:
/ :

Queue

Clear