Singer : Sangeetha
Lyrics : Chovallur Krishnankutty
Music : Sneha Jyothi
Year : 1999
മൂകാംബികയിലൊരു രാഗമാലിക
ആലപിക്കാനൊരു മോഹം.. (2)
ഞാനെന്ന ഭാവം
മറന്നു കൊണ്ടമ്മയെ
ധ്യാനിച്ചു പാടുവാൻ മോഹം..
ധ്യാനിച്ചു പാടുവാൻ മോഹം.. (2)
(മൂകാംബികയിലൊരു)
അറിയുന്നു അമ്മേ ഞാൻ
ഈ മതിലകത്തൊരു
മണൽത്തരിയാവതു ഭാഗ്യമല്ലോ.. (2)
ശ്രീലകത്തെപ്പോഴും തെളിനാളമേന്തുമ്പോൾ
കൽവിളക്കായാലും പുണ്യം.. (2)
(മൂകാംബികയിലൊരു)
സമ്പൂർണ മംഗളേ നിൻ
തിരുമെയ്യിലാടുന്ന
കുങ്കുമമായാലും ഭാഗ്യം.. (2)
അമ്മ ചാർത്തും ഹാരജാലമായി പിറന്നാലും
അസുലഭമാം പുണ്യമല്ലോ.. (2)
(മൂകാംബികയിലൊരു)