Malamelamarum Manikanda

  • 9
  • 0
  • 0
  • 1
  • 0
  • 0
  • 0

Lyrics:Santhosh Varma
Music:Jayan ( Jaya Vijaya)
Singers: Meenakshi S Varma

Lyrics

മലമേലമരും മണികണ്ഠാ
തുടിയും കൊട്ടി വരുന്നയ്യാ
കഠിന വ്രതത്തിന്‍ ഒടുവില്‍ നിന്നുടെ
ദര്‍ശന ഭാഗ്യം തരികയ്യാ

ഇരുമുടി തന്നില്‍ ഇതുവരെയടിയന്‍
ഊഴിയില്‍ നേടിയ സമ്പാദ്യം
അവിടുന്നിതു കൈക്കൊള്ളണമേ
അഗണിത ഗുണ നിധി കനിയണമേ

അമ്പല നടയില്‍ സന്ധ്യാ നേരം
നിറഞ്ഞു കവിഞ്ഞ പുരുഷാരം
നിന്‍ പുകള്‍ പാടും സകലേശാ
അടിയനുമതിലൊരു തരിയല്ലേ

പലവിധ ദുഖങ്ങളുമായി
അഗതികള്‍ നടയില്‍ എത്തുമ്പോള്‍
നിന്റെ അനുഗ്രഹ തേജസ്സാല്‍
ശാപ വിമുക്തി ലഭിയ്ക്കണമേ

:
/ :

Queue

Clear