Song Category : Film

in album: Ladies & Gentleman

Ladies & Gentleman Theme

  • 5
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Sricharan, Rahul Nambiar, Ankitha
Lyrics : Rafeeq Ahamed
Music : Ratheesh Vega
Year : 2013

Lyrics

പൂനിലാ വീഞ്ഞിനാൽ പാതിരാ വാടിയുലഞ്ഞേ
വാനിടം ഭൂമിതൻ തോളിലേക്കൊന്നു ചരിഞ്ഞേ
ഇന്നലെയിൽ ചെറു മഞ്ഞുകണം പോൽ മുങ്ങിയൊരിന്നെവിടെ...
പകലോർമ്മകൾ മങ്ങിയ ബോധവനത്തിലെ അന്തിവിളക്കെവിടെ...

ഇരുൾ നീ ഇഴഞ്ഞു വാ
നിഴലുമായി അലിഞ്ഞു വാ
വീണിടത്തെ നിൽക്കൂ കാലമേ
കൂടെ വന്നു ചേരൂ പ്രേമമേ

ചുണ്ടോട് മുട്ടുമെ ഈ വൻകടൽ കുടിച്ചീടുവാൻ
പൂവാലൻ മേലെ വായോ
പുഴ പോയ തോണി ചരിയാം മറിയാം
തല മീതെ വെള്ളം കവിയാം ഒഴുകാം

തകിടതാളം പമ്പരം പോൽ കറക്കറങ്ങും ദൂരത്തു മേലെ
മഴ നിറഞ്ഞാൽ മുകിലുമിന്നൽ വാളുവയ്ക്കും വാനത്തു നീളെ...

തുന്നാരം തുമ്പിപോൽ പാറുവാൻ ചാഞ്ചാടുവാൻ
എന്തോരം മോന്തണം കാറ്റേ
ഇലവക്കിലെ തുള്ളി ഉതിരാൻ പൊഴിയാൻ
വെയിൽ വന്നതുമെല്ലെ നുണയാൻ കവരാൻ
നിറനിലാവ് കുട്ടകത്തിൽ പതപതഞ്ഞേ തൂകുന്നു താഴെ
അത് നുകർന്ന് പുലരിവീണ്ടും തുടുതുടുക്കും നേരം വെളുക്കും...

(പൂനിലാ വീഞ്ഞിനാൽ...)

:
/ :

Queue

Clear