Ayyappa Hare

  • 13
  • 0
  • 0
  • 4
  • 0
  • 0
  • 0

Singer : Jayavijaya
Lyrics : Traditional
Music : Jayavijaya
Year : 2004

Lyrics

അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം

ശബരിമാമല ശാസ്താവേ പാഹിമാം (2)

അത്തലെന്യേ ധരണിയിലുള്ളൊരു

മർത്ത്യരൊക്കെയും അയ്യനെ കൂപ്പുവാൻ

കൂട്ടമോടെ എരുമേലിൽ ചെന്നിട്ട്

പേട്ട കൊണ്ടാടി അയ്യപ്പാ പാഹിമാം

ആത്തമോദം വസിച്ചു പുലർകാലേ

കോട്ടവതിൽ കടന്നു നടന്നു പോയ്

തീർത്ഥമാം പേരൂർ തോട്ടിൽ കുളിച്ചുടൻ

പാർത്തലേ നടന്നയ്യപ്പാ പാഹിമാം

ഇമ്പമോടൊത്തു കാളകെട്ടി കടന്ന-

ൻപിനോടെ അഴുത നദി പുക്കാൻ

വൻപിയലും അഴുതയിൽ സ്നാനവും

കമ്പമെന്തിയേ അയ്യപ്പാ പാഹിമാം

(അയ്യപ്പാ ഹരേ…..)

ഈശപുത്രനാം അയ്യനെ ചിന്തിച്ചിട്ടാ-

ശയോടൊരു കല്ലുമെടുത്തുടൻ

ആശു കേറി ആ കല്ലിടും കുന്നിന്മേൽ

വാസമങ്ങവൻ അയ്യപ്പ പാഹിമാം

ഉൾക്കനിവോടെ പിന്നെ പുലർകാലേ

വെക്കമങ്ങു ചവിട്ടി കരിമല

പൊക്കമേറിയ കുന്നും കടന്നവർ

പുക്കു പമ്പയിലയ്യപ്പാ പാഹിമാം

ഊഴി തന്നിൽ പ്രസിദ്ധമാം പമ്പയിൽ

സ്നാനവും ചെയ്ത് സദ്യ കഴിച്ചുടൻ

തോഴൽ കൂടാതെ നീലിമല കേറി

വാസമെന്തിയേ അയ്യപ്പാ പാഹിമാം

(അയ്യപ്പാ ഹരേ…..)

എത്രയും വിസ്മയമാം ഗുഹകൾ

കണ്ടൊത്തു കൂടി ശബരിപീഠത്തിങ്കൽ

തത്ര നിന്നു ശബരിയെ വന്ദിച്ചു

ഭക്തിപൂർവമായ് അയ്യപ്പാ പാഹിമാം

ഏറേ മോദാൽ പതിനെട്ടു നല്പ്പിടി

കേറിച്ചെന്നു തൊഴുതു ഭഗവാനേ

മാറിപ്പോന്നു കുടിലും ചമച്ചുടൽ

മാരതുല്യനാം അയ്യപ്പാ പാഹിമാം

അയ്യനെ നിനച്ചന്നു വസിച്ചുടൻ

പയ്യെ നേരം പുലരും ദശാന്തരേ

ചൊവ്വിനോടെ തിരിച്ചു വടക്കോട്ട്

ദൈവമായുള്ളോരയ്യപ്പാ പാഹിമാം

(അയ്യപ്പാ ഹരേ…..)

ഒത്തു കൂടിയാ കുമ്പളം തോടതിൽ

ബദ്ധമോദേന സ്നാനവും ദാനവും

സദ്യയും കഴിച്ചങ്ങുമേ പോന്നുടൽ

പുക്കമ്പലത്തിലയ്യപ്പാ പാഹിമാം

ഓരോരോ ജനം പാരാതെ വന്നിട്ട-

ങ്ങാദരേണ തൊഴുതു ഭഗവാനെ

ശക്തിക്കൊത്ത വഴിപാടതൊക്കെയും

ഭക്തിയായ് കഴിച്ചയ്യപ്പ പാഹിമാം

അവ്വണ്ണം തന്നെ പിന്നെ പുലർകാലേ

ചൊവ്വോടെ മല തന്നെയും അമ്മയും

സർവരും കടുത്ത സ്വാമി തന്നെയും

ചെന്നു വന്ദിച്ചാരയ്യപ്പ പാഹിമാം

(അയ്യപ്പാ ഹരേ…..)

അന്നു തന്നെ മലയുമിറങ്ങീട്ട്

വന്നു ലോകരെരുമേലിൽ പാർക്കുന്നു

തിങ്ങിന മാൽ അകറ്റേണമെന്നുടെ

ശങ്കരാത്മജനയ്യപ്പാ പാഹിമാം

ഇങ്ങനെ ശബരിമല വാസനെ

ചെന്നു കണ്ടു വണങ്ങുന്ന സർവർക്കും

ഭക്തിയോടെ നിനയ്ക്കും ജനങ്ങൾക്കും

മുക്തി നകേണം അയ്യപ്പ പാഹിമാം

കീർത്തിയേറും ഈ കീർത്തനം നിത്യവും

ഓർത്തു കൊണ്ടു ചൊല്ലീടുന്ന മർത്ത്യനു

കീർത്തി സന്തതി സമ്പത്തുമുണ്ടാകും

ആർത്തി നാശനൻ അയ്യപ്പാ പാഹിമാം

(അയ്യപ്പാ ഹരേ…..)

:
/ :

Queue

Clear