Singer : Vidhu Prathap
Lyrics : Shefeek
Music : Shafeek Riyas
Year : 2011
പെയ്യാനൊരുങ്ങും മഴമേഘമേ
നീ കണ്ടുവോ എൻ പ്രിയമുള്ളൊരാളേ
എന്നോമലാളേ
വരുമെന്ന് നീ പറഞ്ഞു
വഴി നോക്കി ഞാൻ ഇരുന്നു
ഒരു വാക്കിനകലം തന്നു
നീ അകന്നുവോ
കാലമെൻ കണ്ണുനീരാൽ
കാത്തിരിപ്പിൻ നോവ് തന്നു
എന്നുമെൻ നെഞ്ചിലെക്കിളി
പാടുമേതോ മൂക രാഗം
അന്തിമഴയ്ക്കൊരു കൂട്ടായി ഞാൻ
ഈ വഴി ഇതിലെ പോകുമ്പോൾ
കൂടെ വരുന്നൊരു സാന്ത്വനമായി
ഒരു കുട ചൂടാൻ ആയെന്നും
ചെറു തൂവലായ് തലോടും
ഒരു നൂറു നൊമ്പരങ്ങൾ
എന്നോമലേ ആ ആ ആ
ഓർമ്മയിൽ ഓമനിക്കാൻ
ഓമലേ നിൻ ഓർമ്മ മാത്രം
പാടുമീ രാവിലെന്തേ
നൊമ്പരങ്ങൾ ഏകനായി ഞാൻ
എന്നും കാത്തു നിന്നില്ലേ
അഴികൾ ഒഴിഞ്ഞൊരു ജനലരികിൽ
മനം നിറയും ചിരിമണി മൊഴിയാൻ
ഒത്തിരി മോഹം തന്നില്ലേ
ഇനിയെന്റെതാകുമോ നീ
ഇടനെഞ്ചു തേങ്ങിടുന്നേ
എന്നോമലേ ആ ആ ആ