Song Category : Love

in album: Ormakalil Nee

Ariyathen akatharil

  • 9
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Manjeri
Lyrics : Renjith Sasthamcotta
Music : M.S Siva Prasad
Year : 2012

Lyrics

അറിയാതെന്‍ അകതാരില്‍ അനുരാഗം നിറഞ്ഞു
മനമാകെ പ്രണയത്തിന്‍ കുളിരായ് നീ നിറഞ്ഞു
സുഖമേറും തെന്നലായ് മിഴിയാകെ മൂടവേ
മഴവില്ലിന്‍ വര്‍ണ്ണം പോലെ മനസ്സില്‍ നീ തെളിഞ്ഞു

വാനമ്പാടിയായി നീ കാതില്‍ മൂളവേ
മലരൂറും ശലഭമായി ഞാന്‍ പൂന്തേന്‍ നുകരവേ
തഴുകുന്ന കാറ്റില്‍ പ്രണയഗന്ധം
പുലര്‍മഞ്ഞിന്‍ കുളിരില്‍ മനമാകെ കുതിര്‍ന്നു
മഴവില്ലിന്‍ വര്‍ണ്ണം പോലെ മനസ്സില്‍ നീ തെളിഞ്ഞു

അരയന്നമായി ഞാനും വിണ്ണില്‍ പാറവേ
കുളിര്‍മേഘമായി നീയും എന്തേ മൂടവേ
മുളംകാറ്റില്‍ തേരില്‍ വന്നു സ്നേഹസന്ധ്യകള്‍
ശൃംഗാര ഭാവമായി സ്നേഹത്തിന്‍ ഗീതമായി
മഴവില്ലിന്‍ വര്‍ണ്ണം പോലെ മനസ്സില്‍ നീ തെളിഞ്ഞു

:
/ :

Queue

Clear