Singer : Jayan (Jaya vijaya)
Lyrics : Santhosh varma
Music : Jayan (Jaya vijaya)
Year : 2009
ശരണം ശരണമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ..
വൃശ്ചിക പുലരി മണ്ണിൽ പിറക്കുമ്പോൾ മാലയിടും
ഭക്തർക്കൊന്നെ മോഹം നിന്റെ നടയ്ക്കലെത്താൻ
സ്വാമി ശരണം ശരണമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ..
ശാസ്താവിന്റെ നടയെങ്കിൽ തൊഴുതു നമിച്ചു നമ്മൾ
വരിക്കുന്നേ അയ്യപ്പന്റെ മധുര നാമം..
സ്വാമി ശരണം ശരണമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ..
ശരണം വിളിച്ചു കൊണ്ട് മണ്ഡലത്തിൽ ശുദ്ധിയായി
നാല്പത്തൊന്നു ദിനം ഞങ്ങൾ വ്രതമിരിക്കും..
സ്വാമി ശരണം ശരണമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ..
അഷ്ടരാഗം മാറ്റീടുവാൻ ഇന്ദ്രീയനിഗ്രഹം ചെയ്യാൻ
ഇഷ്ടദേവനെന്നും നമ്മെ അനുഗ്രഹിക്കും..
സ്വാമി ശരണം ശരണമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ..
ദുർമധമാം മഹിഷിയെ മനസ്സിൽ ഹനിക്കുവാനായി
ഉത്തമമാണ് അയ്യപ്പൻറെ ശരണ മന്ത്രം..
സ്വാമി ശരണം ശരണമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ..
കഷ്ടകാലമൊക്കെ മാറ്റി ശനിയെ തളച്ചിടുവാൻ
കലികാല ദേവാ നിന്നെ വിളിച്ചു ഞങ്ങൾ..
സ്വാമി ശരണം ശരണമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ..
കള്ളദീനം മാറ്റിടുവാൻ പുലിപ്പാലും കൊണ്ട് വന്നു
സത്യദേവൻ മന്നിതിന്റെ കണ്ണിലുണ്ണിയായി
സ്വാമി ശരണം ശരണമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ..
ഉത്തുങ്കത്തിലിരിക്കുന്ന ശബരി അചലനാഥൻ
തത്വമസി പൊരുളല്ലോ നിത്യ നിർമലൻ
സ്വാമി ശരണം ശരണമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ..
ഉള്ളുടുക്കും കൊട്ടി ഞങ്ങൾ പാട്ടും പാടി പടിയേറി
ഉമാധവസുതപാദം നമസ്കരിക്കും..
സ്വാമി ശരണം ശരണമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ..
ശരണം ശരണമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ..