Song Category : Romantic

in album: Aadyamai

Iniyarkkum Arodum (M)

  • 132
  • 0
  • 0
  • 18
  • 0
  • 1
  • 0

Singer : KJ Yesudas
Lyrics : Vijayan East Coast
Music : Balabhaskar
Year : 1999

Lyrics

ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്തതെന്തോ
അതാണെൻ സഖിയോടെനിക്കുള്ളതെന്തോ....
ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്തതെല്ലാം
അതാണെൻ സഖിയോടെനിക്കുള്ളതെല്ലാം...

(ഇനിയാർക്കുമാരോടും)

നിറതിങ്കൾ മാനത്തു ചിരിതൂകി നിൽകുമ്പോൾ
ഒരു നിലപക്ഷിയായ് നിയണഞ്ഞാൽ....
പ്രിയരാഗമന്ത്രമായി ഒരു സ്വകാര്യം ഞാൻ
നിനക്കായ് തേൻകിളി കരുതി വയ്ക്കാം....
ഇനി വരില്ലേ നീ ഇനിവരില്ലേ
ഒരു പാട്ടിലൊന്നായ്‌ ശ്രുതി ചേര്‍ന്നുറങ്ങാന്‍...
ഇനി വരില്ലേ നീ ഇനിവരില്ലേ
ഒരു കൂട്ടില്ലൊന്നയ് കണികണ്ടുണരാൻ....

(ഇനിയാർക്കുമാരോടും)

അനുരാഗലോലയായ് സുഖമുള്ള സ്വപ്നങ്ങൾ
ഒരു നാൾ പങ്കിടാൻനീ കൂടെവന്നാൽ
തലയിണമേലൊരു മൃദുമന്ത്രണം ഞാൻ
നിനക്കായ് ഓമലേ കരുതിവയ്ക്കാം....
ഇനിവരില്ലൊരുനാളുമെങ്കിലും
ആദ്യമായ് നോവിന്റെ മധുരമെന്നോർത്തുറങ്ങാൻ
ഇനിവരില്ലൊരുനാളുമെങ്കിലും
തരളമാം പ്രണയമെന്നോർത്തെന്നും നിനക്കുണരാൻ

(ഇനിയാർക്കുമാരോടും)

:
/ :

Queue

Clear