Song Category : Film

in album: Nagarakavadam

Sindhoora Sandhya M

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : K.J.Yesudas
Lyrics : Dasan Kattungal,
Music : C.K.Prasad
Year : 2009

Lyrics

സിന്ദൂരസന്ധ്യ തേങ്ങി
ചെമാനം നിഴലായി (2)
രാത്രിയുണർന്നു ചന്ദ്രനുണർന്നു
നഷ്ടസ്വപനങ്ങൾ തൻ സ്മൃതികളുമായ്
അറിയാത്തൊരു ജന്മത്തിൻ
പഴങ്കഥ കേൾക്കുവാൻ
നഗരകവാടങ്ങൾ തുറന്നു വച്ചു
ആരോ മെല്ലെ തുറന്നു വച്ചു
(സിന്ദൂരസന്ധ്യ...)

ആരോ പാടും താരാട്ടിനീണങ്ങൾ
ഏതോ ജന്മങ്ങൾ പുനർജനി തേടുന്നു (2)
കേൾക്കാത്തൊരു താരാട്ടിൽ
പൊരുൾ തേടി അലയുമ്പോൾ
ഒഴുകുന്നു നോവിന്റെ നീർച്ചാലുകൾ
(സിന്ദൂരസന്ധ്യ...)

വില പേശും ജീവിതം കനൽ കാറ്റിലുരുകുമ്പോൾ
ജ്വലിക്കുന്നു മരിക്കുന്നു മൂകസ്വപ്നങ്ങൾ (2)
അറിയാതെ പൊഴിയുന്ന പൂക്കളെ പോലെ
വീണ്ടും വീണ്ടുമാകടങ്കഥ പോലെ
(സിന്ദൂരസന്ധ്യ...)

:
/ :

Queue

Clear