Song Category : Film

in album: One Second Please

Kannale Konchathe

  • 4
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Najeem Arshad, Sangeetha
Lyrics : Vijay Mali
Music : Jacob Sam
Year : 2015

Lyrics

കണ്ണാലെ കൊഞ്ചാതെ മനസ്സിലെ മധുമഴ
ചൊരിയുന്ന പ്രണയവുമായി വാ
ആരോടും ചൊല്ലാതെ കൊലുസ്സിലെ മണിമുത്ത്
പൊഴിയുന്ന ചിരിയുമായി നീ വാ
നിൻ കണ്ണിൽ വിരിയുന്ന നിറമാകെ
നിൻ ചുണ്ടിൽ കിനിയുന്ന മൊഴിയാകെ
ഇന്നാരും കാണാതെന്നിൽ പുന്നാരം താ
ധനുമാസച്ചെലചുറ്റി ഉടൽ കണ്ടു നിന്നു പുലർകാലമെത്തും
കനവാർന്ന രാവിലാകെ കുളിർകൊണ്ടുനിന്ന മനമാകെ
പ്രിയമോടെൻ വധുവാകാൻ നീ പോരുമോ...

തേന്മൊഴിയെ ചേർന്നു നിന്നാൽ
കാതിൽ ചൊല്ലാം നീ എൻ സ്വന്തം
ഇന്നീറനാകും നറുവെണ്ണിലാവിലലിയാം ഞാൻ
നിൻ ഓർമ്മ തേടും ഇളം തെന്നലായ് വരുവാൻ
കൊതിയോടെൻ മനമാകെ പൊൻനീലാമ്പലായ്
കൊഴിയാതെൻ മനം ചേരും പൊന്നാമ്പലേ
ഒരു നാളും പിരിയാതെ ഞാൻ...

ഞാൻ തനിയെ നിൻ വഴിയിൽ
കാത്തു നിൽകാം നീ എൻ സ്വന്തം
ഈ നീല രാവിൽ മാണി മുല്ല മാറിലണിയാം
നിന്നോട് ചേരാം നറുകണ്ഠമായി വരുവാൻ
അണിയാമെൻ മനം പോലെ പൂത്താലിയും
അഴകോടെൻ നിഴൽ ചേരു പൊന്നാതിരേ
ഒരുനാളും പിരിയാതെ നാം...

(കണ്ണാലെ...)

:
/ :

Queue

Clear