Song Category : Film

in album: Megham

Thumpayum Thulasiyum (F)

  • 14
  • 0
  • 0
  • 5
  • 0
  • 0
  • 0

Singer : Chithra
Lyrics : Gireesh Puthenchery
Music : Ouseppachan
Year : 1999

Lyrics

തുമ്പയും തുളസിയും കുടമുല്ലപൂവും
തൊഴുകൈയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവിൽ
വെളിച്ചപാടുറയണ വള്ളുവനാട്
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട് (തുമ്പ..)

നീലനിലാവിൽ പുഴയിലെ മീനുകൾ
മിഴി പൊത്തിക്കളിക്കണ നേരം
കാർത്തിക രാവിൽ കളരിയിൽ നീളേ
കൽ വിളക്കെരിയണ നേരം
മാമ്പൂക്കൾ വിരിയും കൊമ്പിൽ
മലയണ്ണാനൊരു ചാഞ്ചാട്ടം
പൂവാലി പയ്യോടല്പം കുശലം ചൊല്ലാൻ സന്തോഷം
നാട്ടു മഞ്ഞിൽ കുളിച്ചൊരുങ്ങീ
നന്തുണിയിൽ ശ്രുതി മീട്ടി
അയലത്തെ മാടത്തത്തേ വായോ (തുമ്പയും...)

കുടമണിയാട്ടും കാലികൾ മേയും
തിന വയൽ പൂക്കും കാലം
മകര നിലാവിൻ പുടവയുടുക്കും
പാൽ പുഴയൊഴുകും നേരം
കല്യാണപെണ്ണിനു ചൂടാൻ മുല്ല കൊടുക്കും പൂപ്പാടം
കണ്ണാടി ചില്ലിൽ നോക്കി കണ്ണെഴുതാനായ് ആകാശം

മഴ പൊഴിഞ്ഞാൽ കുടം നിറയേ
കതിരു കൊയ്താൽ കളം നിറയേ
അയലത്തെ മാടത്തത്തേ വായോ

തുമ്പയും തുളസിയും കുടമുല്ലപൂവും
തൊഴുകൈയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവിൽ
വെളിച്ചപാടുറയണ വള്ളുവനാട്
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട്

അരമണിയായ് അരുവിയുണ്ടേ
കുരവയിടാൻ കുരുവിയുണ്ടേ
അയലത്തെ മാടത്തത്തേ വായോ

:
/ :

Queue

Clear