Song Category : Romantic

in album: Ennennum

Oru Cheru Punchiri (M)

  • 12
  • 0
  • 0
  • 0
  • 0
  • 1
  • 2

Singer : MG Sreekumar
Lyrics : Vijayan East Coast
Music : Vijay Karun
Year : 2010

Lyrics

ഒരു ചെറുപുഞ്ചിരി മിഴികളില്‍ തൂകി
വന്നെന്നെ, തഴുകിയ താരുണ്യമേ...
സങ്കല്‍പങ്ങള്‍ക്കു ചിറകുകള്‍
നല്‍കിയ സന്ദേശമേ...
ചിന്തകള്‍ക്കനുരാഗ വര്‍ണങ്ങള്‍
ചാലിച്ച സൗഭാഗ്യമേ...
വാരിവിതറട്ടെ, നിന്‍വഴിത്താരയില്‍
സൗവർണ ജീവിത പുഷ്പങ്ങള്‍...
ഒരു ചെറുപുഞ്ചിരി മിഴികളില്‍ തൂകി
വന്നെന്നെ, തഴുകിയ താരുണ്യമേ...
അറിയാതെ, എത്തിയ താരുണ്യമേ...

എവിടെയാണെങ്കിലും
ഏതു സൗഭാഗ്യം, മൂടിപ്പുതപ്പിച്ചുറക്കിയാലും
എന്‍വിളികേള്‍ക്കാതൊരു നാളെങ്കിലും
എന്‍മുഖം കാണാതൊരുമാത്രയെങ്കിലും
ഇനിയെന്റെ പ്രിയസഖിയ്ക്കാകുമോ
കാത്തിരിയ്ക്കാന്‍... കാത്തിരിയ്ക്കാന്‍...
ഒരു ചെറുപുഞ്ചിരി മിഴികളില്‍ തൂകി
വന്നെന്നെ, തഴുകിയ താരുണ്യമേ...
അറിയാതെ, എത്തിയ താരുണ്യമേ...

വരികില്ലേ സഖീ, എന്നരികില്‍
പകലിന്‍ പൊന്‍പ്രഭ അണയും മുന്‍പേ...
വെറുതെ ഇത്തിരി ഇത്തിരി നേരം നിന്‍
കരലാളന സുഖനിമിഷങ്ങളില്‍
അനുരാഗത്തിന്‍ പുളകസുമങ്ങള്‍...
വിരിയിക്കുവാന്‍... വിരിയിക്കുവാന്‍...
(ഒരു ചെറുപുഞ്ചിരി...)

:
/ :

Queue

Clear