Song Category : Film

in album: One Second Please

Pookkalam Vanne

  • 2
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Williams, Vipin Xaviour
Lyrics : Vijay Mali
Music : Jacob Sam
Year : 2015

Lyrics

പൂക്കാലം വന്നേ ഓർമ്മയിൽ
പൂങ്കാറ്റും കൊണ്ടേ ചാമരം
പൂത്താലം കണ്ടേ വാനവിൽ
പൂമണം നീളെ സൗഹൃദം
വെണ്മേഘം തെന്നും പോൽ പറന്നിടാം
കൺകാണും ദൂരംപോയി അലഞ്ഞിടാം
ഒരു നാളും ആരും പിണങ്ങാതെ കൂടും
ഈ കൈകളൊന്നായി ചേരും നേരം
പിരിയാത്തൊരു നാളും മറക്കാതെ കൂടും
ഒരു ഗാനം മൂളിച്ചേരും സൗഹൃദം...

കാറ്റാടുംകുന്നിൽ പോയ്‌ ചേക്കേറും കുഞ്ഞി കിളികൾ
വാനോളം വഴിയിൽ നീളെ ചാഞ്ചാടും ചില്ലി പൂവേ
വാനോളം വിതറും പൂക്കൾ വർത്തിങ്കൽ തേടും നീളെ
കൂട്ടാകെ കൂടും തേടി കൂത്താടും ചങ്ങാതി കിളി...

കടലോളം നിറയെ സ്നേഹം
കരതേടും തിര തൻ സ്നേഹം
പകരും സൗഹൃദം
പൂത്തുമ്പിപോൽ ചാഞ്ചാടുവാൻ താനേ ചൊരിയും
മലരായി പുതുചാറ്റൽ മഴയും കൊണ്ടേ
കളിവാക്കും ചൊല്ലി പോകേ
ഇനി ആരാ പോരു കൂടെ...കുട ചൂടാ വാനം നീളെ...

ഇളവെയിലിൽ തേടും തണലും
തണൽ തേടും നിഴലിൻ രൂപം അണയും സൗഹൃദം
മധു നുരയും പൂക്കൾ തേടും
അതുനുകാരൻ അണയും ശലഭം വിടരും സൗഹൃദം
സാമോദമായ് സായാഹ്നമായ് ആരോ പതിയെ മുകിലിൽ
നിറവർണ്ണം ചാർത്തും നേരം
വെയിൽ തെന്നിപ്പോകും ദൂരെ
ഇനി കാണാം വീണ്ടും നാളെ...മിഴി പൂട്ടും രാവ്...

:
/ :

Queue

Clear