Lyrics : East Coast Vijayan
Music : Ranjin Raj
Singers : Mokksha
ഒരുപാട് സ്നേഹം ചൊരിഞ്ഞു നീ എപ്പൊഴോ
തരള മോഹങ്ങളെ തൊട്ടുണർത്തി
എന്റെ മൃദുല ഭാവങ്ങളെ തൊട്ടുണർത്തി
ഒരുപാട് സ്നേഹം ചൊരിഞ്ഞു നീ എപ്പൊഴോ
തരള മോഹങ്ങളെ തൊട്ടുണർത്തി
എന്റെ മൃദല ഭാവങ്ങളെ തൊട്ടുണർത്തി
വീണ്ടും പ്രണയ സ്വപ്നങ്ങൾക്ക് കൂട്ടു വന്നു
നീ കൂട്ടു വന്നു
ഒരുപാട് സ്നേഹം ചൊരിഞ്ഞു നീ എപ്പൊഴോ
തരള മോഹങ്ങളെ തൊട്ടുണർത്തി
എന്റെ മൃദല ഭാവങ്ങളെ തൊട്ടുണർത്തി
അറിയാം എനിക്കെല്ലാം നിന്നെക്കുറിച്ച്
നീ പറയാതെയും
അറിയാം എനിക്കെല്ലാം നിന്നെക്കുറിച്ച്
നീ പറയാതെയും
ഉൾ കണ്ണ് കൊണ്ട് ഞാൻ കണ്ടതാണൊക്കെയും
തെല്ലും നിരാശയില്ലെങ്കിലും എന്തിനോ
തീരാത്ത നോവായെൻ ഉള്ളിലുണ്ടാകാം
തീരാത്ത നോവായെൻ ഉള്ളിലുണ്ടാകാം
ഇനിയുമീ അകലം നമുക്ക് വേണോ
ഒരുപാട് ദൂരം നാം പിന്നിട്ടതല്ലേ
നോവിൻ നിശബ്ധത ഒരുപാട് നമ്മളെ
പിന്തുടർന്ന് ഇതുവരെ വന്നതല്ലേ
എന്നിട്ടുമെന്തേ ഇനിയുമീ മൗനം
നോവിന്റെ മധുരം നുകരുവാനോ
നോവിന്റെ മധുരം നുകരുവാനോ
ഒരുപാട് സ്നേഹം ചൊരിഞ്ഞു നീ എപ്പൊഴോ
തരള മോഹങ്ങളെ തൊട്ടുണർത്തി
എന്റെ മൃദല ഭാവങ്ങളെ തൊട്ടുണർത്തി
വീണ്ടും പ്രണയ സ്വപ്നങ്ങൾക്ക് കൂട്ടു വന്നു
നീ കൂട്ടു വന്നു
ഒരുപാട് സ്നേഹം ചൊരിഞ്ഞു നീ എപ്പൊഴോ
തരള മോഹങ്ങളെ തൊട്ടുണർത്തി
എന്റെ മൃദല ഭാവങ്ങളെ തൊട്ടുണർത്തി