Song Category : Film

in album: Novel

Poonkuyile Poonkuyile (F)

  • 19
  • 0
  • 0
  • 4
  • 0
  • 1
  • 0

Singer : Swetha
Lyrics : Vijayan East Coast
Music : M.Jayachandran
Year : 2007

Lyrics

പൂങ്കുയിലേ പൂങ്കുയിലേ
കണ്ടോ കണ്ടോ എൻ ഗായകനേ
പൂനിലാവേ പൂനിലാവേ
കണ്ടോ കണ്ടോ പ്രിയതമനെ....
കാർമുകിലേ... വാർമുകിലേ
കണ്ടോ നീയെൻ കാർവർണ്ണനെ
(പൂങ്കുയിലേ...)

ഞാനറിഞ്ഞു ഞാനറിഞ്ഞു
പ്രിയനവനെന്നിലെ സ്നേഹമെന്ന്
അവനെന്നിലുണരും രാഗമെന്ന്
താളമെന്ന് ആത്മദാഹമെന്ന്
ചിറകു വിരിക്കുമെൻ സ്വപ്നമെന്ന്
എന്നും... അവനെന്റെ സ്വന്തമെന്ന് ....
ഞാനറിഞ്ഞു.... ഞാനറിഞ്ഞൂ...
പൂനിലാവേ പൂനിലാവേ
കണ്ടോ കണ്ടോ പ്രിയതമനെ....

ഞാനറിഞ്ഞൂ ഞാനറിഞ്ഞൂ....
പ്രിയനെന്നിലുണരുന്ന മോഹമെന്ന്
എന്നുമെൻ ജീവന്റെ ജീവനെന്ന്
കണ്മുന്നിൽകാണും ദേവനെന്ന്
ഹൃദയം കവർന്നൊരെൻ തോഴനെന്ന്
എന്നും അവനെന്റെ സ്വന്തമെന്ന്
ഞാനറിഞ്ഞു ഞാനറിഞ്ഞൂ
പൂനിലാവേ പൂനിലാവേ
കണ്ടോ കണ്ടോ പ്രിയതമനെ

പൂങ്കുയിലേ പൂങ്കുയിലേ
കണ്ടോ കണ്ടോ എൻ ഗായകനേ
കാർമുകിലേ കാർ മുകിലേ കണ്ടോ
നീയെൻ കാർവർണ്ണനെ
ആ..ആ.ആ..ആ.........

:
/ :

Queue

Clear