Singer : Pradeep Palluruthi&Anupama Vijay
Lyrics : Engandiyoor Chandrasekharan
Music : Vayalar Sarath
Year : 2010
ചോടും ചുവടും മാറ്റി നേരും നെറിവും കണ്ട്
നാടാകെ കാവൽ നിൽക്കും പോലീസല്ലേടാ
കണ്ണും കൈയ്യും കാട്ടി പുന്നാര വാക്കും ചൊല്ലി
പിന്നാലെ വന്നാലിനിയും ആപത്തല്ലേടാ
(ചോടും ചുവടും...)
കാലം കത്തണ് നീണ്ടു
ലോകം കീഴ്മേൽ മറിയണ്
പുത്തൻ പോലീസെന്നും പായുന്നേ
ഈ നാട്ടിൽ ലൊട്ടുലൊടുക്കുകൾ ഓടിയൊളിക്കുന്നേ (2)
വീറാണേൽ ലാത്തിവീശണം തോക്കെടുക്കണം
പെണ്ണെന്നാൽ കണ്ണെഴുതണം പൊട്ടുകുത്തണം മുല്ലപ്പൂ വേണം
മുടി കെട്ടി തൊപ്പിയുമിട്ടു ഉശിരിന്റെ കാക്കിയുമിട്ടു
വധുവാകാൻ വന്നാലെന്റെ മൂട്ടു വിറയ്ക്കൂലേ (2)
(ചോടും ചുവടും...)
ചഞ്ചലാക്ഷി മങ്കമാർ തൻ
ഇംഗിതത്തെ അറിയുന്ന
പങ്കജലോചനനായി
കത്തിടാതെ വന്നതല്ലേ
പൂവമ്പാൽ മയക്കേണ്ട
വിരിമാർന്ന സൈന്യമല്ലേ
സുന്ദര വിലാസിനിമാർ
പന്തലിച്ചിട്ടാടീടുന്നേൻ
പ്രേമം തൊട്ടു വിളിക്കണ്
കാതിൽ തേന്മൊഴി കേക്കണ്
കൊന്നപ്പൂവും കിങ്ങിണി കെട്ടുന്നേ
പൂമേട്ടിൽ മന്ദാരപ്പൂങ്കാറ്റും മൂടുന്നേ (2)
ചുമ്മാതെ വൻപ് പറഞ്ഞു കൊമ്പു കുലുക്കി
വന്നാലോ ആ മൂട്ടുമടക്കി
കൂമ്പിനിടിച്ചിട്ടാളെ തെറ്റിക്കും
അറിയാത്ത കുറ്റങ്ങൾ ഒന്നൊന്നായി നിരത്തി
കനലിട്ടു കരളിനെ തകർക്കരുതേ (2)
(ചോടും ചുവടും...)