Song Category : Film

Vilakkuvakkum Vinnil M (from 'Megham')

  • 6
  • 0
  • 0
  • 10
  • 0
  • 0
  • 0

Singer : MG Sreekumar
Lyrics : Gireesh Puthenchery
Music : Ouseppachan
Year : 1999

Lyrics

വിളക്കു വെക്കും വിണ്ണിൽ തൂവിയ സിന്ദൂരം
കനകനിലാവിൽ ചാലിച്ചെഴുതീ നിൻ ചിത്രം...
വിളക്കു വെക്കും വിണ്ണിൽ തൂവിയ സിന്ദൂരം
കനകനിലാവിൽ ചാലിച്ചെഴുതീ നിൻ ചിത്രം...

ഒരു മലരമ്പിളി മുത്തൊളിയായ്
നിൻ കവിളിൽ കളമെഴുതി
മണി മുകിൽ തന്നൊരു കരിമഷിയായ്
നിൻ മിഴികളിലഴകെഴുതി
എന്റെയുള്ളിലെന്നും നിന്റെ ഓർമ്മകൾ
നിന്റെ ഓർമ്മകൾ... (വിളക്കു...)

കാത്തു വെയ്ക്കും സ്വപ്നത്തിൻ
കരിമ്പു പൂക്കും കാലമായ്
വിരുന്നുണ്ടു പാടുവാൻ വരൂ തെന്നലേ
പൂത്തു നിൽക്കും പാടത്തെ
വിരിപ്പു കൊയ്യാൻ നേരമായ്
കതിർകറ്റ നുള്ളിയോ നീയിന്നലെ
കൈവള ചാർത്തിയ കന്നിനിലാവിനു
കോടി കൊടുത്തൊരു രാത്രിയിലന്നൊരിലഞ്ഞി
മരത്തണലത്തു കിടന്നൊരുപാടു പഴംകഥ ചൊല്ലിയ
നമ്മുടെ കൊച്ചു പിണക്കവും എത്രയിണക്കവും
ഇന്നലെ എന്നതു പോലെ മനസ്സിൽ തെളിയുന്നു... (വിളക്കു...)

വെണ്ണ തോൽക്കും പെണ്ണേ നീ വെളുത്ത വാവായ് മിന്നിയോ
മനസ്സിന്റെ ഉള്ളിലെ മലർപൊയ്കയിൽ
നിന്റെ പൂവൽ പുഞ്ചിരിയുംകുരുന്നു കണ്ണിൽ നാണവും
അടുത്തൊന്നു കാണുവാൻ കൊതിക്കുന്നു ഞാൻ
കാവിനകത്തൊരു കാർത്തിക സന്ധ്യയിലന്നൊരു
കൈത്തിരി വെച്ചു മടങ്ങിവരും വഴി പിന്നി മെടഞ്ഞിടും
ആ മുടി ഒന്നു തലോടിയൊരുമ്മ കൊടുത്ത് കടന്നു കളഞ്ഞൊരു
കള്ളനെ നുള്ളിയതിന്നലെയെന്നതു പോലെ
മനസ്സിൽ തെളിയുന്നു... ( വിളക്കു...)

:
/ :

Queue

Clear