Song Category : Film

in album: Kai Ethum Doorathu

Akkayilikayile

  • 8
  • 0
  • 0
  • 4
  • 0
  • 0
  • 0

Singer : K.J Yesudas
Lyrics : S. Ramesan Nair
Music : Ouseppachan
Year : 2002

Lyrics

അക്കയ്യിലീക്കൈയ്യിലേ ഓടുന്നുണ്ടോടുന്നുണ്ടേ
അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചീ
ഓടുന്നുണ്ടോടുന്നുണ്ടേ.. ഗുംഗുംമ്മ ഗുമ്മാച്ചീ
എന്‍റെ ഇടംകയ്യിലോ... ഗുംഗുംമ്മ ഗുമ്മാച്ചീ
എന്‍റെ വലംകയ്യിലേ.. ഗുംഗുംമ്മ ഗുമ്മാച്ചീ
അക്കയ്യിലീക്കൈയ്യിലേ... ഗുംഗുംമ്മ ഗുമ്മാച്ചീ
ഓടുന്നുണ്ടോടുന്നുണ്ടേ... ഗുംഗുംമ്മ ഗുമ്മാച്ചീ

കാണാക്കൊമ്പത്തേപ്പൂതേടി... പോകാം...
കാമന്‍ മോഹിക്കും പൂതേടി പോകാം...
അവളുടെ അഴകെല്ലാം... മിഴിതോരേ കാണാം
മനസ്സുകള്‍ നിറയുമ്പോള്‍ മഴയായി പെയ്യാം...
തെളിയുന്നു മുഖം... അവള്‍ തഴുകുമ്പോള്‍ സുഖം
ഇണമാനിന്‍ കണ്ണാളേ എന്‍ കുടമുല്ലപ്പെണ്ണാലേ
നിന്‍ നടയില്‍... തൊഴുതാല്‍ ഇനിയും
ഒരു പരിഭവം അരുതേ...
അക്കയ്യിലീക്കൈയ്യിലേ... ഗുംഗുംമ്മ ഗുമ്മാച്ചീ
ഓടുന്നുണ്ടോടുന്നുണ്ടേ... ഗുംഗുംമ്മ ഗുമ്മാച്ചീ
തപ്പോതപ്പോ... തപ്പാണി തപ്പുക്കുടുക്കയിലെന്തുണ്ട്
മുത്തശ്ശി തന്നൊരു മുത്തുണ്ട്.... മുത്തിനു മുങ്ങാന്‍ തേനുണ്ട്
ഗുംഗുംമ്മ.... ഗുമ്മാച്ചി..
അക്കയ്യിലീക്കൈയ്യിലേ... ഗുംഗുംമ്മ ഗുമ്മാച്ചീ
ഓടുന്നുണ്ടോടുന്നുണ്ടേ... ഗുംഗുംമ്മ ഗുമ്മാച്ചീ ...

പകലും രാവും കൊണ്ടമ്മാനമാടാം...
പനിനീര്‍പ്പാടത്തെ കാറ്റൂഞ്ഞാലാടാം...
ചിരിയുടെയിതളെല്ലാം വഴിനീളേ തൂവാം
ചിറകിനു ചിറകായി ഒരുപാടു പോകാം..
മിഴിയല്ലോ മിഴി... കുയില്‍ മൊഴിയല്ലോ മൊഴി
നിറതിങ്കള്‍ താലത്തില്‍ എന്‍ ഹൃദയം ഞാന്‍ തന്നാലോ
നിന്‍ വിരലില്‍ പുരളും.. മധുരം ഇനി നിറനിറനിറയോ...
അക്കയ്യിലീക്കൈയ്യിലേ... ഗുംഗുംമ്മ ഗുമ്മാച്ചീ
ഓടുന്നുണ്ടോടുന്നുണ്ടേ... ഗുംഗുംമ്മ ഗുമ്മാച്ചീ
തപ്പോതപ്പോ... തപ്പാണി... തപ്പുക്കുടുക്കയിലെന്തുണ്ട്
മുത്തശ്ശി തന്നൊരു മുത്തുണ്ട്... മുത്തിനു മുങ്ങാന്‍ തേനുണ്ട്...
തേന്‍ കുടിക്കാന്‍ വണ്ടുണ്ട്.... വണ്ടിനിരിക്കാന്‍ പൂവുണ്ട്
പൂ ചൂടാന്‍ അമ്മയുണ്ട്.... അമ്മയ്ക്കെടുക്കാന്‍ കുഞ്ഞുമുണ്ട്
അക്കയ്യിലീക്കൈയ്യിലേ... ഗുംഗുംമ്മ ഗുമ്മാച്ചീ
ഓടുന്നുണ്ടോടുന്നുണ്ടേ.... ഗുംഗുംമ്മ ഗുമ്മാച്ചീ
എന്‍റെ ഇടംകയ്യിലോ... ഗുംഗുംമ്മ ഗുമ്മാച്ചീ
എന്‍റെ വലംകയ്യിലോ.... ഗുംഗുംമ്മ ഗുമ്മാച്ചീ
ഗുംഗുംമ്മ ഗുമ്മാച്ചീ....

:
/ :

Queue

Clear