Song Category : Film

in album: Ladies & Gentleman

Kandathinappuram

  • 4
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Vijay Yesudas, Manjari
Lyrics : Rafeeq Ahamed
Music : Ratheesh Vega
Year : 2013

Lyrics

കണ്ടതിനപ്പുറമുള്ളൊരു കാഴ്ചകള്‍
കണ്ടറിയുന്നൊരു കണ്ണുണ്ടെടോ
കണ്ടുമറന്നതിലുള്ളൊരു പൊരുളുക-
ളുള്ളിലുറങ്ങണ കണ്ണുണ്ടെടോ
ഒരു വഴിയങ്ങനെ മറു വഴിയിങ്ങനെ
ശരി വഴിയറിയണ നെഞ്ചുണ്ടെടോ
കണ്ടറിയാത്തത് കൊണ്ടു മുറിഞ്ഞത്
നൊന്തെരിയുന്നൊരു നെഞ്ചുണ്ടെടോ
മുന്നാലെ മുന്നാലെ എല്ലാരും പോകുമ്പം
പിന്നാലെ പിന്നാലെ പോവാതെടോ (മുന്നാലെ)
ഇരുട്ടു വന്നിടുമിടയ്ക്കെടോ ഒരിറ്റു വെട്ടം നെടുക്കടോ
കഴിഞ്ഞതങ്ങനെ മറന്നിടാം പുതുക്കമൊന്നിനി തുടങ്ങിടാം
(കണ്ടതിനപ്പുറം)

കണ്ടാലെല്ലാമൊന്നേ അതിലെല്ലാമൊന്നല്ലന്നേ
മണ്ണാകാനാണെല്ലാം ഈ ഭൂമിയില്‍ (കണ്ടാലെല്ലാം)
പകലാകെ നാം കോരിക്കോരിയെന്നാലോ
ഇരുളോരം അതു തൂവി പോയാല്‍
തിരികെ വരില്ല പൊന്‍ പൂക്കാലമൊന്നും
ഇനിയും വിടര്‍ത്താം ഒരു പൂ കൊണ്ട് പൊന്നോണം
ഇരുട്ടു വന്നിടുമിടയ്ക്കെടോ ഒരിറ്റു വെട്ടം നെടുക്കടോ
കഴിഞ്ഞതങ്ങനെ മറന്നിടാം പുതുക്കമൊന്നിനി തുടങ്ങിടാം
(കണ്ടതിനപ്പുറം)

പൊന്മാനാണീ മോഹം ഓ പിന്‍പേ പോയാല്‍ അമ്പോ
വെണ്മേഘം പോലെങ്ങോ മായും (ഹോ... പൊന്മാനാണീ)
വഴിനീളേ നാം തേടി തേടിയെന്നാലൊ
അതു കാലില്‍ വന്നോടി ചുറ്റാം
ഒരു നാള്‍ കൈവീശി നാം എങ്ങോട്ടോ പോകും
അതിനാല്‍ ഈ മണ്ണില്‍ ഒരു തൈ നട്ട് പോയീടാം
ഇരുട്ടു വന്നിടുമിടയ്ക്കെടോ ഒരിറ്റു വെട്ടം നെടുക്കടോ
കഴിഞ്ഞതങ്ങനെ മറന്നിടാം പുതുക്കമൊന്നിനി തുടങ്ങിടാം
(കണ്ടതിനപ്പുറം)

:
/ :

Queue

Clear